നിരവധി മോഷണക്കേസുകളിലെ പ്രതി പെരിന്തല്‍മണ്ണയില്‍ പിടിയില്‍
പെരിന്തല്‍മണ്ണ: നിരവധി മോഷണക്കേസുകളിലെ പ്രതി പെരിന്തല്‍മണ്ണ പൊലിസിന്റെ പിടിയിലായി. മാനന്തവാടി കമ്മന സ്വദേശി റോബിനെ(33)യാണ് പെരിന്തല്‍മണ്ണ പൊലിസ് വലയിലാക്കിയത്. പ്രതി മാനന്തവാടിയിലെ ക്രിസ്റ്റ്യന്‍പള്ളിയുടെ നേര്‍ച്ചപ്പെട്ടി കവര്‍ച്ച നടത്തി മുങ്ങിയ ശേഷം മഞ്ചേരി, തൃശ്ശൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ് വരികയായിരുന്നു. ജനമൈത്രി ബീറ്റ്‌സിലെ നാട്ടുകാരുടെ സഹായത്തോടെയാണ് ഇയാളെ വലയിലാക്കിയത്.
മാനന്തവാടി സ്റ്റേഷനില്‍ പ്രതിക്കെതിരേ ഏഴോളം കേസുകള്‍ നിലവിലുണ്ട്. കൂടാതെ പടിഞ്ഞാറേതറ, മഞ്ചേരി, അരീക്കോട്, എന്നീ സ്‌റ്റേഷനുകളില്‍ ബൈക്ക് മോഷണ കേസുകളും പള്ളികളിലും ക്ഷേത്രങ്ങളിലും കവര്‍ച്ച നടത്തിയ കേസിലും പ്രതിയാണ്. 2011 ല്‍ ജയില്‍ ശിക്ഷയനുഭവിച്ച് പുറത്തിറങ്ങിയ റോബിന്‍ ജോസഫ് പല സ്ഥലങ്ങളിലായി ലോഡ്ജുകളില്‍ താമസിച്ച് സമീപ പ്രദേശങ്ങളിലെ ക്ഷേത്രങ്ങള്‍, പള്ളികള്‍, എന്നിവ പകല്‍ സമയങ്ങളില്‍ കണ്ട് വെച്ച് രാത്രികാലങ്ങളില്‍ മോഷണം ചെയ്യാറാണ് പതിവ്. മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നുവരികയാണെന്നും പൊലിസ് അറിയിച്ചു.
ഡിവൈ.എസ്.പി മോഹനചന്ദ്രന്‍, സി.ഐ സാജു കെ അബ്രഹാം, ഉദ്യോഗസ്ഥരായ സി.പി മുരളീധരന്‍, പി.എന്‍ മോഹനകൃഷ്ണന്‍, എന്‍.ടി കൃഷ്ണകുമാര്‍, എന്‍ മനോജ്കുമാര്‍, ദിനേഷ് കിഴക്കേക്കര, അനീഷ്, ജയന്‍, നവീന്‍ പാസക്കല്‍, സലീന, ജയമണി, എ.എസ്.ഐ അനില്‍ എന്നിവരാണ് കേസില്‍ തുടരന്വേഷണം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."