HOME
DETAILS
MAL
പക്ഷിപ്പനി ബംഗളൂരുവില്‍ കോഴിവ്യാപാരത്തെ ബാധിച്ചു
backup
January 08 2018 | 07:01 AM
ഹുബ്ലി: പക്ഷിപ്പനി ബംഗളൂരുവിലെ കോഴിവ്യാപാരത്തെ ബാധിച്ചതായി വ്യാപാരികള്‍. കോഴി ഫാമുകളില്‍ നിന്നും ബംഗളൂരുവിലേക്കുള്ള വില്‍പ്പനയില്‍ പക്ഷിപ്പനി മൂലം വന്‍ ഇടിവു സംഭവിച്ചു.
പക്ഷിപ്പനി മൂലം കോഴി വ്യാപാരത്തില്‍ 25 ശതമാനം ഇടിവാണ് സംഭവിച്ചത്. എന്നാല്‍, ഇത് മട്ടണ്‍ ഇറച്ചിയുടെ വ്യാപാരം വര്‍ധിക്കാനും ഇടയാക്കിയതായി വ്യാപാരികള്‍ പറഞ്ഞു.
ദസറബലിയോടനുബന്ധിച്ച് ആരോഗ്യവകുപ്പ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ 942 കോഴികള്‍ക്ക് പക്ഷിപ്പനി ഉള്ളതായി കണ്ടെത്തിയിരുന്നു. ഇതോടെയാണ് കോഴി വ്യാപാരത്തില്‍ ഇടിവു സംഭവിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."