റയാന് സ്കൂള്‍ കൊലപാതകം: പ്രതിക്ക് ജാമ്യം നിഷേധിച്ചു
ഗുഡ്ഗാവ്: റയാന് ഇന്റര്‍നാഷണല്‍ സ്കൂളില്‍ വിദ്യാര്‍ഥിയായ പ്രദ്യുമ്നന് താക്കൂറിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജാമ്യം നിഷേധിച്ചു. 11ാം ക്ലാസ് വിദ്യാര്‍ഥിയായ പ്രതിക്ക് ഗുഡ്ഗാവിലെ വിചാരണക്കോടതിയാണ് ജാമ്യം നിഷേധിച്ചത്.
പ്രതിയെ മുതിര്‍ന്ന ആളായി കണ്ട് വിചാരണ നടത്തുമെന്ന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് കഴിഞ്ഞ മാസം ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളിയത്. ഏഴു വയസുകാരനായ പ്രദ്യുമ്നനെ സ്കൂളിലെ പരീക്ഷ ഒഴിവാക്കാനാണ് പ്രതി ക്രൂരമായി കൊലപ്പെടുത്തിയത്. പ്രദ്യുമ്നനെ സ്കൂളിലെ ബാത്റൂമില്‍ കഴുത്തറുന്ന നിലയില്‍ കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ എട്ടിന് കണ്ടെത്തുകയായിരുന്നു.
സംഭവത്തിന് ശേഷം പൊലിസ് സ്കൂള്‍ ബസ് കണ്ടക്ടറെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍, കേസ് സി.ബി.ഐയ്ക്ക കൈമാറിയ ശേഷം പ്രതി കുറ്റസമ്മതം നടത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."