ഒരുകൂട്ടം പണിയുമായി കുട്ടിപൊലിസ്
തൃശൂര്‍: കലോല്‍സവ വേദിയിലെ താരങ്ങള്‍ കുട്ടിപൊലിസാണ്. ഒരുകൂട്ടം പണിയാണ് അവര്‍ക്ക്. റോഡുകളില്‍ ട്രാഫിക്ക് നിയന്ത്രിക്കുന്നതും വഴിയറിയാത്തവര്‍ക്ക് വഴികാണിച്ചുകൊടുക്കുന്നതും ഈ കുട്ടിപൊലിസാണ്.
കലോല്‍സവത്തിന്റെ 24 വേദികളിലും കുട്ടിപൊലിസിന്റെ സാന്നിധ്യമുണ്ട്. 58-ാം കലോല്‍സവത്തിന് പഴുതടച്ചുളള സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായാണ് കുട്ടിപൊലിസിന്റെ സേവനം പൊലിസുകാര്‍ ഉപയോഗിച്ചത്. പൊലിസിനേക്കാള്‍ ഇപ്പോള്‍ കൂടുതല്‍ കുട്ടിപൊലിസാണ് സുരക്ഷനിരീക്ഷണ ചുമതല നിര്‍വഹിക്കുന്നത്.
പലയിടത്തും കുട്ടിപൊലിസിനെ ചുമതലയേല്‍പ്പിച്ച് കലോല്‍സവം കാണുന്ന പൊലിസിനെയും കാണാം.
30 അംഗങ്ങള്‍ അടങ്ങുന്ന സംഘമാണ് ഓരോ സ്ഥലത്തും ഡ്യൂട്ടിയിലുളളത്. നഗരത്തിലങ്ങുമിങ്ങും ഇവരുടെ സാന്നിധ്യം വന്നപാടെ പൊതുഇടങ്ങളിലെ പുകവലിക്കാരെ കാണാതായി. എന്തായാലും കുട്ടിപൊലിസിന്റെ സേവനത്തെ കാണികളും പൊലിസുകാരും അഭിനന്ദിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."