മാലിന്യം ഇടുന്നവരുടെ ശ്രദ്ധയ്ക്ക്; 'അസാപ്' പുറകെയുണ്ട്
തൃശൂര്‍: കലോല്‍സവം കാണാനെത്തുവരുടെ ശ്രദ്ധയ്ക്ക്. നിങ്ങളുടെ കയ്യില്‍ വേണ്ടാത്ത സാധനങ്ങള്‍ ഉണ്ടെങ്കില്‍ അത് കലോല്‍സവമുറ്റങ്ങളില്‍ ഉപേക്ഷിക്കരുത്. 'അസാപ്' പുറകെയുണ്ട്. അതെ അസാപ് തന്നെ വേസ്റ്റ് ഇടുന്നവരെ കയ്യോടെ പിടികുടാനും ബോധവത്ക്കരിക്കാനുമാണ്് കുട്ടിക്കുട്ടം അസാപ് കലോല്‍സവത്തിന് എത്തിയിരിക്കുന്നത്.
പച്ചനിറമുളള ഓവര്‍കോട്ടും വെളളനിറമുളള തൊപ്പിയുമണിഞ്ഞാണ് അവരുടെ വരവ്.
വിവിധ സ്‌കൂളുകളില്‍ നിന്നുളള 300ഓളം ഹയര്‍ സെക്കന്ററി വിദ്യാര്‍ഥികളാണ് ഈ സംഘത്തിലുളളത്.
വേസ്റ്റ് എറിയുന്നവരെ പിന്തിരിപ്പിക്കാനും തെറ്റുകളെക്കുറിച്ച് ബോധവത്ക്കരിക്കാനും വിവിധ ആക്ഷന്‍ പദ്ധതികളോടെയാണ് ഈ സംഘം പ്രവര്‍ത്തിക്കുന്നത്.
പൊതുഇടങ്ങളില്‍ വേസ്റ്റിട്ടുപോകുന്നവരുടെ ശ്രദ്ധയാകര്‍ഷിക്കുന്ന വിധത്തില്‍ താളാത്മക ചലനങ്ങളോടെ കൈകള്‍ കാട്ടി വേസ്റ്റ് ചുണ്ടിക്കാട്ടി പ്ലാസ്റ്റിക്ക് വിപത്തിനെക്കുറിച്ച് ബോധവത്ക്കരണം നടത്തലാണ് മാനിക്വീനസ് എന്ന ആക്ഷന്‍ കൊണ്ട് ലക്ഷ്യമിടുന്നത്.
കലോല്‍സവം ഗ്രീന്‍ പ്രോട്ടോക്കാള്‍ പരിപാടിയുടെ ഭാഗമായാണ് ഇവരുടെ പ്രവര്‍ത്തനം. ഒരോ വേദികളിലും 20ലധികം പേരടങ്ങുന്ന സംഘങ്ങളായാണ് ഇവര്‍ കലോല്‍സവത്തിലണി നിരക്കുന്നത്.
പ്ലാസ്റ്റിക്ക് ഉള്‍പ്പെടെയുളള മാലിന്യത്തിനെതിരെയുളള പോരാട്ടം സമൂഹത്തിന്റെ ബോധമണ്ഡലത്തിലേക്ക് ഉണരുമെന്ന പ്രതീക്ഷയിലാണ് തങ്ങളെന്ന് കോര്‍ഡിനേറ്റര്‍മാരായ ആതിരയും, ഗ്രീഷ്മയും, മുഹ്‌സിനയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."