ചന്ദനത്തിലെത്തിയാല് ചന്ദന തൈയുമായി മടങ്ങാം
കാല്‍ഡിയന്‍ സിറിയന്‍ എച്ച്.എസ്.എസ് സ്കൂളില്‍ ഒരുക്കിയിരിക്കുന്ന ഇരുപത്തിമൂന്നാം വേദി ചന്ദനത്തിലെത്തുന്നവര്ക്ക് ആശിച്ച ഗ്രേഡ് ലഭിച്ചില്ലെങ്കിലും വെറുംകൈയോടെ മടങ്ങേി വരില്ല.
തൃശൂര്‍ കെഎഫ്ആര്‍ഐയില്‍ നിന്നും സംഭരിച്ച ചന്ദനത്തൈകള്‍ മത്സരാര്‍ത്ഥികളായി എത്തുന്നവര്‍ക്ക് സൗജന്യമായി നല്കി മാതൃകയാവുകയാണ് സ്കൂള്‍ പി.ടി.എ കമ്മിറ്റി.
പൂര്‍ണമായും പരിസ്ഥിതി സൗഹൃദമായ നവകേരളം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയാണ് ഹരിതകേരളം മിഷന്.
ഇതിനു പിന്തുണയെന്നോണം പ്ലാസ്റ്റിക് ഉത്പന്നങ്ങളെ പൂര്‍ണമായും അകറ്റി നിര്‍ത്തിയാണ് സാംസ്കാരികതലസ്ഥാനമായ തൃശൂരില്‍ നടക്കുന്ന കലോത്സവം മാതൃകയായിരിക്കുന്നത്. ഇത്തരം കാര്യങ്ങളില്‍ മുന്നിട്ടിറങ്ങാന്‍ ഭാവിവാഗ്ദാനങ്ങളായ വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കലാണ് ചന്ദന തൈ വിതരണത്തിലൂടെ തങ്ങള്‍ ലക്ഷ്യം വയ്ക്കുന്നതെന്ന് സ്കൂള്‍ അധികൃതര്‍ ചൂിക്കാട്ടുന്നു.
കലോത്സവ നഗരിയിലെ ഓരോ വേദികള്‍ക്കും നല്‍കിയിരിക്കുന്നത് വ്യത്യസ്ത മരങ്ങങ്ങളുടേയും ചെടികളുടേയും പേരുകളാണ്. തൃശൂരിന്റെ അനുഗ്രഹീത എഴുത്തുകാരി കമലാസുരയ്യയുടെ സ്മരണ ഉണര്‍ത്തുന്ന നീര്‍മാതളം ആണ് മുഖ്യവേദി.
ചന്ദനത്തിന് പുറമേ നീലക്കുറിഞ്ഞി, തേന്‍വരിക്ക, ചെമ്പരത്തി, നീലോല്പാലം, നീര്‍മരുത്, നന്ത്യാര്‍വട്ടം, കുടമുല്ല, മഞ്ചാടി, കണിക്കൊന്ന, ചെമ്പകം, ദേവദാരു, പവിഴമല്ലി, നിത്യകല്യാണി, രാജമല്ലി, സൂര്യകാന്തി, നീലക്കടമ്പ്, ശംഖുപുഷ്പം, നീലത്താമര, അശോകം, കാശിത്തുമ്പ, കേരം, സന്ധ്യക്ക് ശേഷം സാംസ്കാരിക പരിപാടികള്‍ നടക്കുന്ന നിശാഗന്ധി എന്നിവയാണ് മറ്റു വേദികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."