പച്ചക്കറി വിത്ത് കച്ചവടം: കബളിപ്പിക്കല്‍ പതിവാകുന്നു
ചങ്ങരംകുളം: മണ്ണുത്തി കോഴിക്കു പിന്നാലെ മണ്ണുത്തി പച്ചക്കറി വിത്തിന്റെ പേരിലും വീട്ടമ്മമാരെ കബളിപ്പിക്കുന്നതു പതിവാകുന്നു. പൊന്നാനി താലൂക്കില്‍ ചങ്ങരംകുളം, പന്താവൂര്‍, ആലംകോട്, എടപ്പാള്‍, നടുവട്ടം, കോക്കൂര്‍, ബിയ്യം, നരിപ്പറമ്പ്, പെരുമ്പറമ്പ് മേഖലയിലാണ് സംഭവം.
തൃശൂര്‍ മണ്ണുത്തി ഫാമില്‍നിന്ന് ഒരാഴ്ചയ്ക്കകം പച്ചക്കറി വിത്ത് എത്തിക്കാമെന്നും ലഭിച്ചില്ലെങ്കില്‍ രസീതില്‍ കാണുന്ന നമ്പറില്‍ വിളിച്ചാല്‍ മതിയെന്നും പറഞ്ഞാണ് പണം മുന്‍കൂറായി വാങ്ങിക്കുന്നത്. പണം വാങ്ങി ആഴ്ചകള്‍ കഴിഞ്ഞിട്ടും വിത്തുമായി എത്താത്തതിനെ തുടര്‍ന്നു നമ്പറിലേക്ക് താടിപ്പടി സ്വദേശി വിളിച്ചപ്പോള്‍ കിട്ടിയത് തൃശൂരിലുള്ള സ്വകാര്യ സ്കൂളിലേക്കാണ്. വീട്ടില്‍ പുരുഷന്മാരില്ലാത്ത സമയങ്ങളില്‍ വരുന്ന ഇത്തരം സംഘങ്ങളില്‍ സ്ത്രീകളുമുണ്ട്.
കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ സ്ത്രീകളെ കബളിപ്പിച്ച തൃശൂര്‍ സ്വദേശിനിയെ ചങ്ങരംകുളം പൊലിസ് പിടികൂടിയിരുന്നു. പച്ചക്കറി വിത്ത് കൂടാതെ കോഴി, ജൈവ വളം, ചെടികള്‍ എന്നീ പേരിലും ഇത്തരം സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."