HOME
DETAILS
MAL
സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ തുക കൈമാറി
backup
February 03 2017 | 09:02 AM
വെട്ടത്തൂര്‍: ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജനകീയ കൂട്ടായ്മയില്‍ സ്മാര്‍ട്ട് ക്ലാസ്‌റൂമുകള്‍ നിര്‍മിക്കുന്നതിനായി സ്‌കൂള്‍ പൂര്‍വവിദ്യാര്‍ഥി കൂട്ടായ്മ (ഒരുമ) സമാഹരിച്ച 20,000രൂപ ഭാരവാഹികള്‍ സ്‌കൂള്‍ അധികൃതര്‍ക്ക് കൈമാറി. യോഗം പ്രിന്‍സിപ്പല്‍ കെ. അബ്ദുല്‍ കരീം ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയര്‍മാന്‍ കെ.ടി മുസ്തഫ കമാല്‍ അധ്യക്ഷനായി. ഒരുമ വര്‍.ചെയര്‍മാന്‍ എം. ഗോപാലന്‍, ജന.കണ്‍വീനര്‍ എം. ആനന്ദ്കുമാര്‍, ഭാരവാഹികളായ കെ.വി ഹമീദ്, പി.പി ഇസ്ഹാഖ്, അധ്യാപകന്‍ എം. സുരേഷ്‌കുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."