ഇ. അഹമ്മദിന്റെ മരണം: പാര്‍ലമെന്ററി കമ്മിറ്റി അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: മുസ്‌ലിം ലീഗ് ദേശീയ അധ്യക്ഷനും എംപിയുമായിരുന്ന ഇ.അഹമ്മദിന്റെ മരണം മറച്ചുവച്ചതില്‍ കേന്ദ്രസര്‍ക്കാറിനെതിരേ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം.
വീഴ്ച്ചപറ്റിയത് പാര്‍ലമെന്ററി കമ്മിറ്റി അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം നടന്ന സംഭവത്തോടെ സര്‍ക്കാര്‍ പ്രതിക്കൂട്ടിലാണെന്നു തെളിഞ്ഞെന്ന് കേരള എംപിമാര്‍ പറഞ്ഞു.
28 വര്‍ഷം പാര്‍ലമെന്റ് അഗവും പത്തുവര്‍ഷം കേന്ദ്രമന്ത്രിയുമായിരുന്ന ഇ അഹമ്മദിനോട് കാണിച്ച അനാദരവ് പാര്‍ലമെന്റ് ചര്‍ച്ച ചെയ്യുന്നില്ലെങ്കില്‍ പിന്നെ ഏതു വിഷയം ചര്‍ച്ചചെയ്യുമെന്ന് കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍ എംപി ചോദിച്ചു.
മതവിശ്വാസ പ്രകാരമുള്ള അന്ത്യകര്‍മങ്ങള്‍ക്കു പോലും കുടുംബാംഗങ്ങളെ അനുവദിച്ചില്ല. വിഷയം അടിയന്തിരപ്രമേയമായി സഭയില്‍ അവതരിപ്പിക്കാന്‍ അനുവദിച്ചില്ല. സര്‍ക്കാറിന് ഈ വിഷയം ഒരു മിനിട്ടുപോലും ചര്‍ച്ചചെയ്യാന്‍ താല്‍പ്പര്യമില്ല എന്നതാണ് ഇന്നു സഭയില്‍ കണ്ടെതെന്നും വേണുഗോപാല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."