പ്രവര്‍ത്തി പരിചയമേളയില്‍ കുട്ടികളുണ്ടാക്കിയ ഉല്‍പ്പന്നങ്ങള്‍ക്ക് വന്‍ ഡിമാന്റ്
തൃശൂര്‍: സ്‌കൂള്‍ ശാസ്‌ത്രോത്സവത്തില്‍ പ്രവര്‍ത്തിപരിചയമേളയില്‍കുട്ടികളുണ്ടാക്കിയ ഉല്‍പ്പന്നങ്ങള്‍വില്‍ക്കാന്‍ വേദിയൊരുക്കിയപ്പോള്‍ അത് വാങ്ങിക്കാന്‍ തിക്കും തിരക്കും.രണ്ടുദിവസം കൊണ്ട് വിവിധ ജില്ലകളില്‍ നിന്നും കുട്ടികള്‍ കൊണ്ടുവന്ന സാധനങ്ങള്‍ മുഴുവന്‍ വിറ്റു.വിവരം അറിഞ്ഞു സാധനങ്ങള്‍ വാങ്ങിക്കാന്‍ എത്തിയവര്‍ക്ക് കിട്ടാതെ മടങ്ങി പോകേണ്ടിയും വന്നു.
സാധാരണക്കാരായ,പരമ്പരാഗത തൊഴില്‍ വശമാക്കിയ കുട്ടികള്‍ മുളകൊണ്ടും,മരംകൊണ്ടും ഉണ്ടാക്കിയ കൊട്ടയും വട്ടിയും,പാവകളും,കുടകളും, പൂവുകളും,എല്‍ .ഇ.ഡി.ബള്‍ബുകളും അങ്ങിനെ നമ്മള്‍ക്ക് നഷ്ടമായി കൊണ്ടിരിക്കുന്ന ഉല്‍പ്പന്നങ്ങള്‍ കുട്ടികളുടെ കരവിരുതിനാല്‍ നിര്‍മ്മിക്കപെട്ടവയാണിതെല്ലാം മെനഞ്ഞെടുത്തവയാണിതെല്ലാം
അവരുടെ കഴിവുകള്‍ക്കൊരു അംഗീകാരവും,വഴിച്ചിലവിനുള്ള വരുമാനവും കൂടിയായി.
മുഖ്യവേദിമുന്നിലായി തയ്യാറാക്കിയിട്ടുള്ള പ്രദര്‍ശന നഗരിയിലെ പത്തു സ്റ്റാളുകളിലാണ് കുട്ടികള്‍ ഉണ്ടാക്കിയ കരകൗശല ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ സ്‌പെഷ്യല്‍ വിങ്ങിന്റെ നേതൃത്വത്തില്‍ വില്‍പ്പന ശാലകള്‍ ഒരുക്കിയിട്ടുള്ളത്.പത്തു സ്റ്റാളുകളില്‍ പ്രദര്‍ശനവും ,വില്‍പ്പനയും സജീവമായി നടക്കുന്നുണ്ടെന്ന് റീജിണല്‍ ചാര്‍ജുള്ള പി.കെ.മോഹനന്‍ പറഞ്ഞു ഇത്തവണ പത്തു ജില്ലകളില്‍ നിന്നുള്ള കുട്ടികളാണ് പങ്കെടുത്തത് .അടുത്ത വര്‍ഷം മുതല്‍ എല്ലാ ജില്ലകളില്‍ നിന്നുമുള്ളവരെ പങ്കെടുപ്പിക്കുമെന്ന് സ്‌പെഷല്‍ ഓഫീസര്‍ രാജീവ് പറഞ്ഞു.
ശാസ്ത്രമേളകള്‍ നടക്കുന്ന സമയത്തു കുട്ടികള്‍ ഉണ്ടാക്കുന്ന കരകൗശല ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തണമെന്നു് സുപ്രഭാതം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു .ഇതിനെ തുടര്‍ന്ന് ഡി .പി.ഐ.മോഹന്‍കുമാര്‍ ജില്ലാ കലോല്‍സവത്തിന് പ്രദര്‍ശനം ഒരുക്കുമെന്നും അറിയിച്ചിരുന്നു.ഇപ്പോള്‍ കലോത്സവം കാണാന്‍ എത്തുന്നവരൊക്കെ കരകൗശല ഉല്‍പ്പന്ന പ്രദര്‍ശന സ്റ്റാള്‍ കാണാന്‍ എത്തുന്നുണ്ട.് പത്തു് വരെ പ്രദര്‍ശനം ഉണ്ടാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."