ജില്ലയില്‍ ചൂട് കനത്തു തുടങ്ങി
മഞ്ചേരി: ജില്ലയില്‍ ചൂട് കനക്കുന്നു. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ നേരത്തെ തന്നെ ചൂട് വര്‍ധിച്ചു വരുന്നതായി ആനക്കയം കാര്‍ഷിക ഗവേഷണ കേന്ദ്രം വിലയിരുത്തുന്നു. ഡിസംബറിലെ തണുപ്പിനുശേഷം ജനുവരി ആദ്യവാരത്തില്‍ ജില്ലയില്‍ സമ്മിശ്ര കാലാവസ്ഥയാണ് അനുഭവപ്പെട്ടത്.
കഴിഞ്ഞ ആഴ്ചകളില്‍ 23 മുതല്‍ 26 ഡിഗ്രി സെല്‍ഷ്യസ് വരെയായിരുന്നു ശരാശരി ചൂട്. എന്നാല്‍ ഒരാഴ്ചയായി ഇത് 25 മുതല്‍ 30 സെല്‍ഷ്യസ് വരെയായി ഉയര്‍ന്നു. നഗര പ്രദേശങ്ങളിലാണ് ചൂട് കൂടുതലായി അനുഭവപ്പെട്ടത്. 2013 മാര്‍ച്ച് ആദ്യവാരത്തില്‍ രേഖപ്പെടുത്തിയ 35 ഡിഗ്രിയായിരുന്നു ജില്ലയില്‍ ഇതിനുമുമ്പ് രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില. കഴിഞ്ഞ പത്തുവര്‍ഷത്തിടെ 2 മുതല്‍ 3 ഡിഗ്രി വരെ ചൂട് വര്‍ധിക്കുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. വേനലിന്റെ തുടക്കത്തില്‍ത്തന്നെ അതിരൂക്ഷമായ ചൂടാണ് പകല്‍ സമയത്ത് അനുഭവപ്പെടുന്നത്.
സൂര്യതാപം ഭയന്ന് പകല്‍ സമയത്തെ തൊഴില്‍ സമയത്തില്‍ ഇത്തവണ നേരത്തെ തന്നെ കര്‍ശന നിയന്ത്രണം വേണ്ടിവരുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ചൂട് കനക്കുമെന്ന മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ പുഴകളിലെ തടയണ ഷട്ടറുകള്‍ ഇത്തവണ നേരത്തെ തന്നെ താഴ്ത്തിയിടാന്‍ ജല അതോറിറ്റിയും നിര്‍ദേശം നല്‍കിയിരുന്നു.
കുടിവെള്ളത്തിനുപോലും പാടുപെടേണ്ടിവരുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. മലയോര മേഖലയില്‍ കുടിവെള്ളത്തിനായി ഇപ്പോള്‍ത്തന്നെ നെട്ടോടം തുടങ്ങി. വെള്ളക്ഷാമം രൂക്ഷമാവാനുള്ള സാധ്യത മുന്‍കൂട്ടികണ്ട് ഭൂഗര്‍ഭജലം ഊറ്റിയെടുക്കുന്നതും വ്യാപകമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."