കേരള ബാങ്ക് രൂപീകരണത്തില്‍ അനിശ്ചിതത്വമില്ല: മന്ത്രി കടകംപള്ളി
തിരുവനന്തപുരം: കേരള ബാങ്ക് രൂപീകരണത്തിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് വ്യക്തമാക്കി. ഇതില്‍ യാതൊരു അനിശ്ചിതാവസ്ഥയുമില്ല. മറ്റു കൊമേഴ്സ്യല്‍ ബാങ്കുകളുമായി മത്സരിക്കാന്‍ മികച്ച പ്രൊഫഷണലിസം സഹകരണ മേഖലയ്ക്ക് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
കേരള ബാങ്ക് രൂപീകരണത്തിന് മുന്നോടിയായി സംസ്ഥാന ജില്ലാ സഹകരണ ബാങ്കുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സഹകരണ മേഖലയുടെ സമ്പൂര്‍ണ കംപ്യൂട്ടര്‍വല്‍ക്കരണം, ഏകീകൃത സോഫ്റ്റ് വെയര്‍, മാനവശേഷി വികസനം എന്നിവയെല്ലാം ഇടതുസര്‍ക്കാരിന്റെ പ്രഖ്യാപിത നയമാണെന്നും അദ്ദേഹം പറഞ്ഞു.
ചെന്നൈ ഇന്ത്യന്‍ സൊസൈറ്റി ഫോര്‍ ബിഹേവിയറല്‍ സയന്‍സും ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കോ-ഓപ്പറേറ്റീവ് മാനേജ്മെന്റുമാണ് 'നിര്‍വഹണ മാറ്റത്തെ' കുറിച്ച് പരിശീലിപ്പിക്കുന്നത്. സംസ്ഥാന സഹകരണ ബാങ്കിലെയും ജില്ലാ സഹകരണ ബാങ്കുകളിലെയും 18 ഉയര്‍ന്ന ഉദ്യോഗസ്ഥരാണ് പരിശീലനത്തിന്റെ ആദ്യ ബാച്ചില്‍ പങ്കെടുക്കുന്നത്.
കേരള ബാങ്ക് ടാസ്ക് ഫോഴ്സ് ചെയര്മാന് വി.ആര് രവീന്ദ്രനാഥ് അധ്യക്ഷനായി. ടാസ്ക് ഫോഴ്സ് മെംബര്‍ അഡ്വ. പ്രഭാകര മാരാര്‍, സഹകരണവകുപ്പ് സ്പെഷല്‍ സെക്രട്ടറി പി. വേണുഗോപാല്‍, നബാര്‍ഡ് ചീഫ് ജന. മാനേജര്‍ ആര്.സുന്ദര്‍, കേരള സംസ്ഥാന സഹകരണ ബാങ്ക് മാനേജിങ് ഡയറക്ടര്‍ ഇ. ദേവദാസന് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."