പഞ്ചിങ്: ജീവനക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡ് രജിസ്റ്റര്‍ ചെയ്യണം
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ അറ്റന്‍ഡന്‍സ് മാനേജ്മെന്റ് സിസ്റ്റത്തില്‍ ജീവനക്കാരുടെ തിരിച്ചറിയല്‍ കാര്‍ഡ് രജിസ്റ്റര്‍ ചെയ്യാന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിര്‍ദേശം നല്കി. പഞ്ചിങ് സിസ്റ്റം ജനുവരി ഒന്നിന് സ്പാര്‍ക്കുമായി ബന്ധിപ്പിച്ചതിനാല്‍ ഇപ്പോള്‍ സെക്രട്ടേറിയറ്റില്‍ സ്ഥാപിച്ചിരിക്കുന്ന ബയോമെട്രിക്ക് പഞ്ചിങ് മെഷീനില്‍ പഴയ മെഷീനിലേത് പോലെയോ വിരല്‍ മാത്രം മെഷീനിന്റെ നിശ്ചിതസ്ഥാനത്ത് വച്ചോ പഞ്ചിങ് രേഖപ്പെടുത്താം. എങ്കിലും എല്ലാ ജീവനക്കാരും തിരിച്ചറിയല്‍ കാര്‍ഡ് രജിസ്റ്റര്‍ ചെയ്യണം.
മറ്റു സ്ഥാപനങ്ങളില്‍നിന്ന് സെക്രട്ടേറിയറ്റില്‍ ഡെപ്യൂട്ടേഷന് വ്യവസ്ഥയില്‍ ജോലി ചെയ്യുന്നതും സെക്രട്ടേറിയറ്റില്‍നിന്ന് ശമ്പളം കൈപ്പറ്റുന്നതുമായ ജീവനക്കാര്‍ കൈവശമുള്ള തിരിച്ചറിയല്‍ കാര്‍ഡ് ആഭ്യന്തര (എസ്.സി) വകുപ്പില്‍ തിരികെയേല്‍പ്പിച്ച് പുതിയ കാര്‍ഡിനുള്ള അപേക്ഷ നല്കി പുതിയ കാര്‍ഡുകളും ലാന്യാഡുകളും കാര്‍ഡ് ഹോള്‍ഡറുകളും കൈപ്പറ്റണമെന്നും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."