ഇ അഹമ്മദ് മതനിരപേക്ഷതയുടെ ഔന്നത്യമേറിയ മുഖം: തേറമ്പില്‍
തൃശൂര്‍: ഇന്ത്യന്‍ മതനിരപേക്ഷതയുടെ ഔന്നത്യമേറിയ മുഖമാണ് ഇ. അഹമ്മദിന്റെ നിര്യാണത്തിലൂടെ നഷ്ടമായതെന്ന് മുന്‍ സ്പീക്കര്‍ തേറമ്പില്‍ രാമൃഷ്ണന്‍ അഭിപ്രായപ്പെട്ടു. മുസ്‌ലിംലീഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടുവിലാല്‍ ജംഗ്ഷനില്‍ നടത്തിയ ഇ. അഹമ്മദ് അനുസ്മരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൗഹൃദംകൊണ്ട് ഇന്ത്യയുടെ അന്താരാഷ്ട്ര ബന്ധങ്ങളെ ഊഷ്മളമാക്കിയ ഇ. അഹമ്മദ് രാഷ്ട്രീയത്തിനപ്പുറം സര്‍വരാലും ബഹുമാനിക്കപ്പെട്ട വ്യക്തിത്വമായിരുന്നുവെന്നും തേറമ്പില്‍ അനുസ്മരിച്ചു.
എഴുത്തുകാരനായും രാഷ്ട്രീയനേതാവായും അഭിഭാഷകനായും പത്രപ്രവര്‍ത്തകനായും ഭരണകര്‍ത്താവായും നയതന്ത്രരംഗത്തും മികച്ച സംഘാടകനായും തുടങ്ങി വ്യാപരിച്ച വിവിധ ജീവിത മണ്ഡലങ്ങളില്‍ പ്രശോഭിതനായി തിളങ്ങിയ നേതാവായിരുന്നു അഹമ്മദെന്ന് അധ്യക്ഷത വഹിച്ച മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് സി.എച്ച് റഷീദ് പറഞ്ഞു.
രാഷ്ട്രീയത്തിലും ഭരണരംഗത്തും എളിയ രീതിയില്‍ തുടങ്ങി ഉന്നതങ്ങളില്‍ എത്തിയ ബഹുമുഖ പ്രതിഭയായിരുന്നു അഹമ്മദെന്ന് മുന്‍ ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടന്‍ അനുസ്മരിച്ചു. മതസൗഹാര്‍ദത്തിന്റെ വലിയ വ്യക്തിത്വമായിരുന്ന അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ഡല്‍ഹി ആസ്പത്രിയിലുണ്ടായ ദുരൂഹത നമുക്കിടയില്‍ വലിയ വേദനയുണ്ടാക്കിയിട്ടുണ്ടെന്നും ഉണ്ണിയാടന്‍ കൂട്ടിചേര്‍ത്തു.
ലോകത്തിന് മുന്നില്‍ ജവഹര്‍ലാല്‍ നെഹ്രുവിനെപോലെ, വി.കെ കൃഷ്ണമേനോനെപോലെ വിശ്വപൗരനായി മാറിയ ഇന്ത്യയുടെ പ്രകാശമുള്ള മുഖമായിരുന്നു അഹമ്മദിന്റേതെന്ന് യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ ജോസഫ് ചാലിശേരി മാസ്റ്റര്‍ പറഞ്ഞു. മുസ്‌ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ഇ.പി കമറുദ്ദീന്‍, എന്‍.സി.പി സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ രാജന്‍മാസ്റ്റര്‍, സി.എം.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ കണ്ണന്‍, സി.പി.ഐ ജില്ലാ ജോയിന്റ് സെക്രട്ടറി പി. ബാലചന്ദ്രന്‍, ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. രവികുമാര്‍ ഉപ്പത്ത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എം.പി പോളി, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ കെ.ആര്‍ ഗിരിജന്‍, എം.പി പോള്‍, ജനതാദള്‍(യു) ദേശീയ കമ്മിറ്റിയംഗം അഡ്വ. അജി ഫ്രാന്‍സിസ്, ആര്‍.എസ്.പി നേതാവ് ശശി, സി.എംപി(സി.പി ജോണ്‍ വിഭാഗം) നേതാവ് സാം സക്കറിയ, കേരള കോണ്‍ഗ്രസ് (എം) നേതാവ് സി.വി കുരിയാക്കോസ്, മുസ്‌ലിംലീഗ് ജില്ലാ സെക്രട്ടറി എം.എ റഷീദ്, ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രതിനിധി സലിം, വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ് ഡോ. എം. ജയപ്രകാശ് സംസാരിച്ചു.
ചാവക്കാട്: മുസ്‌ലീം ലീഗ് ദേശീയ പ്രസിഡന്റും പാര്‍ലമെന്റ് മെമ്പറുമായ ഇ അഹമ്മദ് സാഹിബിന്റെ വിയോഗത്തോടെ ഇന്ത്യയിലെ മുസ്്‌ലീം ന്യൂനപക്ഷത്തിന്റെ രാഷ്ട്രീയ മുഖമാണ് നഷ്ടമായതെന്ന് മുസ്്‌ലിം ലീഗ് ഗുരുവായൂര്‍ നിയോജക മണ്ഡലം കമ്മറ്റി അഭിപ്രായപ്പെട്ടു. ലോക രാഷ്ട്രങ്ങള്‍ക്ക് മുന്‍പില്‍ മുസ്്‌ലിം ന്യൂനപക്ഷത്തിന്റെ നാവും ശബ്ദവുമായിരുന്ന അഹമ്മദ് സാഹിബിന്റെ വേര്‍പാടില്‍ യോഗം അനുശോചനം രേഖപ്പെടുത്തി. മുസ്്‌ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് വി.കെ മുഹമ്മദ് അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് സി.എച്ച് റഷീദ്, ഭാരവാഹികളായ ആര്‍.വി മജീദ്, ജലീല്‍ വലിയകത്ത്, ലത്തീഫ്ഹാജി ചേറ്റുവ, ആര്‍.പി ബഷീര്‍, കെ.വി അബ്ദുല്‍ ഖാദര്‍, ബി.കെ സുബൈര്‍ തങ്ങള്‍, പി.കെ ബഷീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ചാവക്കാട്: മുന്‍ കേന്ദ്ര മന്ത്രിയും മുസ്്‌ലിം ലീഗ് നേതാവുമായ ഇ.അഹമ്മദ് എം.പിയുടെ നിര്യാണത്തില്‍ ഇന്ത്യന്‍ നാഷണല്‍ ലീഗ് ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റി അനുശോചിച്ചു.
കേരള രാഷ്ടീയത്തില്‍ സൗമ്യനായ വ്യക്തിത്വമായിരുന്നു ഇ അഹമ്മദെന്ന് യോഗം വിലയിരുത്തി. സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് വി.കെ അലവി അധ്യക്ഷനായി. മണ്ഡലം സെക്രട്ടറി ജംഷീര്‍ അലി തിരുവത്ര, സി.കെ കാദര്‍, പി.വി മുഹമ്മദലി, സി ഷറഫുദ്ദീന്‍, പി.എം നൗഷാദ്, സൈഫുദ്ദീന്‍ വട്ടേക്കാട്, ഉസ്മാന്‍ ചീനപ്പുള്ളി, എം.പി ഉമ്മര്‍, അബൂബക്കര്‍, ഗഫൂര്‍.കെ.എം, ഫഹദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."