HOME
DETAILS

ബല്‍റാം അനുകൂല പരാമര്‍ശത്തിനെതിരേ സി.പി.എം സൈബര്‍ പോരാളികളുടെ ആക്രമണം

  
backup
January 09 2018 | 03:01 AM

%e0%b4%ac%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b1%e0%b4%be%e0%b4%82-%e0%b4%85%e0%b4%a8%e0%b5%81%e0%b4%95%e0%b5%82%e0%b4%b2-%e0%b4%aa%e0%b4%b0%e0%b4%be%e0%b4%ae%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b6%e0%b4%a4

കോഴിക്കോട്: എ.കെ.ജിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ വി.ടി ബല്‍റാമിന് അനുകൂലമായി പ്രതികരിച്ച സാംസ്‌കാരിക പ്രവര്‍ത്തകനും ഇടത് ചിന്തകനുമായ സിവിക് ചന്ദ്രന്റെ ഫേസ്ബുക്ക് അക്കൗണ്ട് സി.പി.എം സൈബര്‍ വിങ്ങിന്റെ ഇടപെടലിനെ തുടര്‍ന്ന് പൂട്ടിച്ചു. സിവികിന്റെ അഭിപ്രായത്തിനെതിരേ അതിശക്തമായ പ്രത്യാക്രമണമാണ് സി.പി.എം സൈബര്‍ വിങ് നേരത്തെ നടത്തിയത്.

ഇന്നലെ രാവിലെ അക്കൗണ്ട് തുറന്നപ്പോഴാണ് മരവിപ്പിച്ചെന്ന സന്ദേശം ഫേസ്ബുക്ക് അധികൃതരില്‍ നിന്ന് തനിക്ക് ലഭിച്ചതെന്ന് സിവിക് പറഞ്ഞു. ഈ മാസം 14 വരെ അക്കൗണ്ട് ഉപയോഗിക്കുന്നതിനാണ് വിലക്ക്. പരാതികളെ തുടര്‍ന്നാണ് നടപടിയെന്നും 14ന് ശേഷം അവലോകനം ചെയ്ത് തുടര്‍നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചെന്നും സിവിക് ചന്ദ്രന്‍ പറഞ്ഞു.
തനിക്കെതിരേ ആസൂത്രിത പരാതി നല്‍കിയത് സി.പി.എം സൈബര്‍ വിങ്ങാണ്. ഫോണിലും മെസേജിലും ധാരാളം അസഭ്യങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
ഉമ്മന്‍ചാണ്ടി മുതല്‍ എം.കെ ഗാന്ധിവരെയുള്ളവരെ എന്ത് പുലയാട്ടും പറയാം. ഏത് ലൈംഗികാപവാദവും പ്രചരിപ്പിക്കാം. തിരിച്ച് കമാന്നൊരക്ഷരം മിണ്ടിപ്പോകരുത് എന്നാണ്. ഇത് സാംസ്‌കാരിക രംഗത്തെ കണ്ണൂര്‍ രാഷ്ട്രീയമാണെന്ന് അദ്ദേഹം വിവാദ പോസ്റ്റില്‍ അഭിപ്രായപ്പെട്ടിരുന്നു. പാര്‍ട്ടിയുടെ നേതാക്കളെയും ചരിത്രത്തെയും ഏറെ വിമര്‍ശിക്കുന്ന പോസ്റ്റാണ് സി.പി.എമ്മുകാരെ ചൊടിപ്പിച്ചത്.
സിവിക് ചന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: ഭഗവാന്‍ മക്രോണി, ആരാടാ മക്രോണി, നിന്റെ തന്തയാടാ മക്രോണി... ഇങ്ങനെ ഒരു കാലം കേരളത്തിലുമുണ്ടായിരുന്നു.
പിന്നീട് അപൂര്‍വമായി മാത്രമേ കമ്മ്യൂണിസ്റ്റിതരര്‍ക്ക് പൊതു വര്‍ത്തമാനങ്ങളില്‍ മുന്‍കൈ ഉണ്ടായിട്ടുള്ളൂ. അങ്ങനെയാണ് കോണ്‍ഗ്രസുകാര്‍ കമ്മ്യൂണിസ്റ്റുകളുടെ ബി ടീമായി മാറിയത്. കാബറേക്കെതിരേ കമ്മ്യൂണിസ്റ്റുകാര്‍ സദാചാര മുന്നണിയുണ്ടാക്കി രക്തസാക്ഷിത്വം വരിക്കുമ്പോള്‍ തുറന്ന ലൈംഗിക സദാചാരത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ധൈര്യപ്പെട്ട കോണ്‍ഗ്രസുകാരും ഉണ്ടായിട്ടുള്ളത് അപവാദം മാത്രം.
ഉമ്മന്‍ചാണ്ടി മുതല്‍ എം.കെ ഗാന്ധി വരെയുള്ളവരെ കുറിച്ച് എന്ത് പുലയാട്ടും പറയാം, ഏത് ലൈംഗികാപവാദവും പ്രചരിപ്പിക്കാം. തിരിച്ച് കമാന്നൊരക്ഷരം മിണ്ടിപ്പോകരുത്. ഇത് സാംസ്‌കാരിക രംഗത്തെ കണ്ണൂര്‍ രാഷ്ട്രീയം. കൈ പിടിച്ച് കുലുക്കുമ്പോഴും നോട്ടം കുതികാലില്‍.
ആത്മാഭിമാനമുള്ള ഏത് കോണ്‍ഗ്രസുകാരനേയും പോലെ സഹികെട്ടാവണം വി.ടി ബല്‍റാം എ.കെ.ജിയെ കുറിച്ച് പരാമര്‍ശിച്ചു പോയത്. വേണ്ടത്ര ആലോചിക്കാതെ, സോഷ്യല്‍ മീഡിയക്കു സഹജമാംവിധം ധൃതി പിടിച്ച്, ഉത്തരവാദിത്തമില്ലാതെ നടത്തിയ ആ പ്രതികരണമാണ് വിവാദമായത്. പ്രണയത്തിലെയോ വിവാഹത്തിലെയോ പ്രായവ്യത്യാസം ബാല ലൈംഗിക പീഡനമൊന്നുമല്ല.
എന്നാല്‍, സഖാക്കളുടെ ഒളിവു ജീവിതം അത്ര വിശുദ്ധ പുസ്തകമൊന്നുമല്ലെന്നും ഒപ്പം പറയണം. ലൈംഗികരാജകത്വം, അവിഹിതം, പ്രകൃതി വിരുദ്ധം എന്നെല്ലാം വിശേഷിപ്പിക്കപ്പെട്ടിരുന്ന ബന്ധങ്ങള്‍ ഏറെ. അഞ്ച് സെന്റ് എന്ന മലയാറ്റൂര്‍ നോവലിലെ നായകന്‍ ആരെന്ന് വെളിപ്പെടുത്തപ്പെട്ടിട്ടുണ്ടല്ലോ.
ജെന്നിയുമായുള്ള ഐതിഹാസിക പ്രണയം മാത്രമല്ല വേലക്കാരിയുമായുള്ള അത്ര വിശുദ്ധമല്ലാത്ത ബന്ധവും സാക്ഷാല്‍ മാര്‍ക്‌സിന്റെ ജീവിതത്തില്‍ തന്നെയുണ്ട്. അതുകൊണ്ട് മാത്രം ദാസ് കാപ്പിറ്റല്‍ റദ്ദായി പോകുന്നില്ലല്ലോ. കമ്മ്യൂണിസ്റ്റുകാരും മനുഷ്യര്‍, ചിലപ്പോള്‍ വെറും മനുഷ്യര്‍. മനുഷ്യസഹജമായത് നമ്മുടെയെല്ലാം ജീവിതത്തില്‍ സംഭവിക്കുന്നു.
ഈസി വാക്കോവറുകളേ ഇടതുപക്ഷ സുഹൃത്തുക്കള്‍ക്ക് പരിചയമുള്ളു. നിര്‍ഭാഗ്യവശാല്‍ ഇപ്പോള്‍ മറു കളത്തിലും കളിക്കാരുണ്ട്. ഗോള്‍ മുഖത്തേക്ക് പാഞ്ഞുകയറാന്‍ മിടുക്കരായ ചിലരും അവരിലുണ്ട്. സ്വയം റഫറി ചമഞ്ഞിട്ടും വലിയ കാര്യമൊന്നുമില്ല. പൊരുതി മാത്രമെ ഇനി വിജയിക്കാനാവൂ.
എ.കെ.ജി കേരളത്തിന്റെ പ്രിയ ജനനായകന്‍ തന്നെ. അടിയന്തരാവസ്ഥ പിന്‍വലിക്കപ്പെട്ട സന്തോഷത്തില്‍ മരിക്കാന്‍ ഭാഗ്യമുണ്ടായ പ്രതിപക്ഷ നേതാവ്. പക്ഷേ അദ്ദേഹത്തെക്കുറിച്ച് (ഞങ്ങളെക്കുറിച്ചും) മിണ്ടിപ്പോകരുത് എന്ന ഫത്‌വ വിലപ്പോവില്ല. ബല്‍റാമിന്റെ ഫേസ്ബുക്ക് ഇടപെടലിനെതിരേ കേസെടുത്തോളൂ. അതിനപ്പുറത്തുള്ള അതിരു കടന്ന രോഷപ്രകടനങ്ങള്‍ നിരുപാധികം അപലപിക്കപ്പെടുക തന്നെ വേണം. എം.എല്‍.എ ആയതിനാല്‍ ആട് കോഴി വിതരണത്തേയും റോഡ് പാലം റിപ്പയറിനേയും പറ്റി മാത്രമേ സംസാരിക്കാവൂ എന്ന് ശഠിക്കരുത്, പ്ലീസ്.

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല തീര്‍ഥാടകര്‍ നിര്‍ബന്ധമായും ആധാര്‍ കയ്യില്‍കരുതണം; അറിയിപ്പുമായി ദേവസ്വം ബോര്‍ഡ്

Kerala
  •  a month ago
No Image

കൊല്ലം കളക്ടറേറ്റ് സ്‌ഫോടനം: 3 പ്രതികള്‍ക്കും ജീവപര്യന്തം തടവ്

Kerala
  •  a month ago
No Image

16 വയസ്സില്‍ താഴെയുള്ളവരുടെ സോഷ്യല്‍ മീഡിയാ ഉപയോഗത്തിന് കടിഞ്ഞാണിടാന്‍ ആസ്‌ത്രേലിയ

International
  •  a month ago
No Image

'ഫ്രീ ഫലസ്തീന്‍' ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെ ഗാലറിയില്‍ ബാനര്‍ ഉയര്‍ത്തി പി.എസ്.ജി ആരാധകര്‍

International
  •  a month ago
No Image

ഹേമ കമ്മിറ്റിയില്‍ അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി;  അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  a month ago
No Image

പ്രത്യേക പദവിക്കായി പ്രമേയം; കശ്മീര്‍ നിയമസഭയില്‍ ഇന്നും കൈയാങ്കളി

National
  •  a month ago
No Image

പാലക്കാട്ടെ പാതിരാ റെയ്ഡ്: ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടി തെരഞ്ഞെടുപ്പ് കമ്മിഷന്‍

Kerala
  •  a month ago
No Image

തെറ്റുകൾ ആവർത്തിച്ചിട്ടും നന്നാകാതെ  കാലിക്കറ്റ് സർവകലാശാല; ബി.കോം പരീക്ഷയ്ക്ക് 2021ലെ ചോദ്യപേപ്പർ

Kerala
  •  a month ago
No Image

ട്രംപിനെ അഭിനന്ദിച്ച് ബൈഡനും കമലയും 

International
  •  a month ago
No Image

ചൂരല്‍മല ദുരന്ത ബാധിതര്‍ക്ക് നല്‍കിയ ഭക്ഷ്യക്കിറ്റില്‍ പുഴുവരിച്ച ഭക്ഷ്യവസ്തുക്കള്‍; മേപ്പാടി പഞ്ചായത്തിനെതിരെ പരാതി

Kerala
  •  a month ago