കടല്‍പ്പരപ്പിലെ എണ്ണ: കപ്പല്‍ അധികൃതര്‍ക്കു നോട്ടിസ്
ചെന്നൈ: എണ്ണക്കപ്പലുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് കടലിലേക്ക് വ്യാപിച്ച എണ്ണ നീക്കം ചെയ്യാന്‍ ഇനിയും ഒരാഴ്ചയെടുക്കുമെന്നു കോസ്റ്റ് ഗാര്‍ഡ്.
കടലില്‍ പരന്ന എണ്ണ കപ്പല്‍ അധികൃതര്‍ റിപ്പോര്‍ട്ട് ചെയ്തതിലും പത്തു മടങ്ങ് കൂടുതലാണെന്ന് കോസ്റ്റ് ഗാര്‍ഡ് വ്യക്തമാക്കുന്നു. 600 ടണ്‍ എണ്ണ കടല്‍പ്പരപ്പില്‍നിന്ന് ഇതുവരെ നീക്കം ചെയ്തു. 32 കിലോമീറ്ററോളം ദൂരം എണ്ണ പരന്നിട്ടുണ്ട്.
അന്വേഷണം കഴിയുന്നതുവരെ തീരം വിടരുതെന്നു കാണിച്ച് കപ്പല്‍ അധികൃതര്‍ക്കു കോസ്റ്റ് ഗാര്‍ഡ് നോട്ടിസ് നല്‍കിയിട്ടുണ്ട്.
ഏറ്റവും കൂടുതല്‍ എണ്ണ പരന്നിട്ടുള്ളത് ആര്‍.കെ നഗറിലെ കുപ്പം ബീച്ചിലാണ്. ചെന്നൈ പോര്‍ട്ടിന്റെ
വടക്കു ഭാഗത്തും എണ്ണ വ്യാപിച്ചിട്ടുണ്ട്.
ഇന്നു രാവിലെ 72 ടണ്ണോളം എണ്ണയാണ് നീക്കം ചെയ്തത്.
Also Read...
കടല്‍പ്പരപ്പില്‍ എണ്ണ പടര്‍ന്നു; യന്ത്രവും തോറ്റപ്പോള്‍ ചെന്നൈ കൈകോര്‍ത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."