HOME
DETAILS
MAL
ബാറിന് തീപിടിച്ച് അഞ്ച് തൊഴിലാളികള്‍ മരിച്ചു
backup
January 09 2018 | 03:01 AM
ബംഗളൂരു: ബാറിന് തീപിടിച്ച് ഉറങ്ങിക്കിടക്കുകയായിരുന്ന അഞ്ച് തൊഴിലാളികള്‍ മരിച്ചു. കലാസിപ്പാളയത്തെ കുംഭാര സംഘ ഹോസ്റ്റല്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കൈലാഷ് ബാര്‍- റസ്റ്റോറന്റിലാണ് തീപിടിത്തമുണ്ടായത്. ഇന്നലെ പുലര്‍ച്ചെ 2.30ഓടെയാണ് സംഭവം. തുമക്കുരു സ്വദേശികളായ സ്വാമി (23), പ്രസാദ് (20), മഹേഷ് (35), ഹാസന് സ്വദേശി മഞ്ജുനാഥ് (45), മാണ്ഡ്യ സ്വദേശി കീര്‍ത്തി (24) എന്നിവരാണ് മരിച്ചത്.
ഏതാണ്ട് നാല് മണിയോടെയാണ് തീയണക്കാനായത്. തീപിടിത്തത്തിനുള്ള കാരണം വ്യക്തമല്ലെന്ന് ബംഗളൂരു ഡെപ്യൂട്ടി പൊലിസ് കമ്മിഷണര്‍ എം.എന്‍ അനുച്ഛേദ് പറഞ്ഞു.
വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയതായി അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."