സഊദിയടക്കമുള്ള അറബ് രാജ്യങ്ങളില്‍ അതിശൈത്യം തുടരുന്നു
റിയാദ്: സഊദി അറേബ്യയടക്കം തണുത്തു വിറങ്ങലിക്കുന്നു. സഊദി അറേബ്യയുടെ ഉത്തരമേഖലകളള്‍ ദക്ഷിണ, ഭാഗങ്ങള്‍ ഉള്‍പ്പെടെ പല പ്രവിശ്യകളിലും അതിശക്തമായ തണുപ്പില്‍ ജനജീവിതം വരെ ദുസ്സഹമാക്കിയിരിക്കുകയാണ്. പല സ്ഥലങ്ങളിലും തണുപ്പ് മൈനസ് ഡിഗ്രിയിലേക്ക് വരെ കൂപ്പു കുത്തിയതിനാല്‍ മഞ്ഞു വീഴ്ചയും ഉണ്ടായിട്ടുണ്ട്. മാത്രമല്ല, വെള്ളം കട്ട പിടിച്ചതിനാല്‍ ഉപയോഗിക്കാനും ബുദ്ധിമുട്ടാണ്. കനത്തതിനാല്‍ റോഡുകള്‍ ഗതാഗത യോഗ്യമല്ലാതാവുകയും ജന ജീവിതം ദുസഹമാവുകയും ചെയ്തു.
രാജ്യത്തിന്റെ വടക്കുകിഴക്കന്‍, മധ്യ പ്രദേശങ്ങളിലാണ് അതി ശൈത്യം അനുഭവിക്കുന്നത്. അതികഠിനമായ തണുപ്പ് ഇനിയും രണ്ടു ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തു വിട്ട റിപ്പോര്‍ട്ടുകള്‍.
കനത്ത തണുപ്പിനിടെ മഞ്ഞു വീഴ്ചയും ശീതക്കാറ്റും തുടരുകയാണ്. കഴിഞ്ഞ ദിവസം പലയിടത്തും ചെറിയ തോതില്‍ മഴ പെയ്‌തെങ്കിലും പുലര്‍ച്ചെയോടെ മഞ്ഞുമഴയായി മാറുകയായിരുന്നു.
സഊദിയെ കൂടാതെ മറ്റു ജി സി സി രാഷ്ട്രങ്ങളിലും അതിശൈത്യം അനുഭവപ്പെടുന്നുണ്ട്. ബഹറിനില്‍ കാലാവസ്ഥാ പ്രവചന പ്രകാരം ഇന്ന് ആറ് ഡിഗ്രി സെല്‍ഷ്യസ് വരെ തണുപ്പ് അനുഭവപ്പെടും. വൈകുന്നേരത്തോടെ ചിലയിടങ്ങളില്‍ മഴ പെയ്യുമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ അറിയിക്കുന്നു. രാജ്യത്തിന്റെ പലയിടങ്ങളിലും അതിശക്തമായി വീശിയടിച്ച ശൈത്യകാറ്റ് കാരണം റോഡുകളിലേയ്ക്ക് പോസ്റ്റുകളും, ബില്‍ ബോര്‍ഡുകളും വീണതായി റിപ്പോര്‍ട്ടുണ്ട്.
രാജ്യത്ത് തണുപ്പ് കൂടുന്നതിന്റെ ഭാഗമായി കാലാവസ്ഥാവ്യതിയാനമുണ്ടാകുമെന്ന് യു എ ഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും മുന്നറിയിപ്പ് നല്‍കി. നാളെയും മറ്റന്നാളും യുഎഇയുടെ വിവിധ മേഖലകളില്‍ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്ന് അബുദാബി ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കാറ്റ് ശക്തമായി വീശുന്നതിനാല്‍ കാഴ്ചയുടെ ദൂരപരിധിക്ക് കുറവ് വരും, അതിനാല്‍ വാഹനങ്ങളുടെ വേഗത കുറയ്ക്കാനും നിര്‍ദ്ദേശമുണ്ട്. അറേബ്യന്‍ ഉള്‍ക്കടലും ഒമാന്‍ ഉള്‍ക്കടലും പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കാണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."