പാരിസിലെ ലൂവ്ര്‍ മ്യൂസിയത്തിലേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമിച്ചയാളെ പൊലിസ് വെടിവച്ചു
പാരിസ്: പാരിസിലെ ലൂവ്ര്‍ മ്യൂസിയത്തിലേക്ക് ആയുധവുമായി അതിക്രമിച്ചു കയറാന്‍ ശ്രമിച്ച യുവാവിനെ പൊലിസ് കീഴടക്കി. തീവ്രവാദ ആക്രമമാണെന്ന് ഭയന്ന് ഫ്രഞ്ച് സൈന്യം ഇയാള്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ സംശയത്തിന്റെ പേരില്‍ മറ്റൊരാളെ കൂടി പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വെടിയേറ്റ ആക്രമിക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ആക്രമിയില്‍ നിന്ന് രണ്ടു ബാഗുകളും പൊലിസ് പിടിച്ചെടുത്തിട്ടുണ്ട്. എന്നാല്‍ ഇതില്‍ സ്‌ഫോടക വസ്തുക്കളെ മറ്റോ ഒന്നും തന്നെ കണ്ടെത്തിയില്ലെന്നും പൊലിസ് അധികൃതര്‍ പറഞ്ഞു.
ആക്രോഷിച്ചു കൊണ്ട് കത്തിയുമായി മ്യൂസിയത്തിലേക്ക് കടക്കാന്‍ ശ്രമിച്ച യുവാവിനു നേരെ പൊലിസ് അഞ്ചു തവണയാണ് വെടിവച്ചത്. എന്നാല്‍, ആക്രമിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ആക്രമണത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. സംഭവത്തെത്തുടര്‍ന്ന് മ്യൂസിയത്തിലുണ്ടായിരുന്ന സന്ദര്‍ശകരെ പുറത്താക്കി മ്യൂസിയം അടച്ചു. 2024 ഒളിംപിക്‌സിനെ സ്വാഗതം ചെയ്തു കൊണ്ടുള്ള പരിപാടികള്‍ പാരിസില്‍ ഇന്ന് നടക്കാനിരിക്കവേയാണ് അനിഷ്ട സംഭവമുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."