പ്രചാരണം ആദ്യം അഖിലേഷിനല്ല ശിവ്പാലിന് വേണ്ടി: മുലായം സിങ്
ലക്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ ആദ്യം ശിവ്പാല്‍ യാദവിനു വേണ്ടിയാണ് പ്രചാരണത്തിനിറങ്ങുകയെന്ന് സമാജ്‌വാദി പാര്‍ട്ടി മുതിര്‍ന്ന നേതാവ് മുലായം സിങ് യാദവ്. ആദ്യം പ്രചാരണത്തിനിറങ്ങുക മകന്‍ അഖിലേഷിന് വേണ്ടിയല്ല, സഹോദരന്‍ ശിവ്പാലിനു വേണ്ടിയാണ്. അഖിലേഷിന്റെ കാര്യം പിന്നീട് തീരുമാനിക്കുമെന്നും മുലായം വ്യക്തമാക്കി. ഫെബ്രുവരി ഒല്‍പതിന് ശിവ്പാലിനു വേണ്ടിയുള്ള പ്രചാരണം ആരംഭിക്കും.
മാര്‍ച്ച് 11നു ശേഷം പുതിയ ഒരു രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കുമെന്ന് ശിവ്പാല്‍ യാദവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അഞ്ചു സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായ ശേഷമാകും ഇത്. എസ്.പിയുടെ സ്ഥാനാര്‍ഥിയായി ജസ്‌വന്ദ് നഗറില്‍ നിന്നാണ് ശിവ്പാല്‍ മത്സരിക്കുന്നത്.
എസ്.പി -കോണ്‍ഗ്രസ് സഖ്യത്തിന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുകയില്ലെന്ന് കഴിഞ്ഞ 30ന് മുലായം പ്രഖ്യാപിച്ചിരുന്നു. അതിനു ശേഷം എസ്.പിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക മുലായം പ്രകാശനം ചെയ്യുകയും ചെയ്തു. മകന്‍ അഖിലേഷുമായി സൗന്ദര്യ പിണക്കം തുടരുന്ന മുലായം ഇടക്കിടെ ഈ വിഷയത്തില്‍ മലക്കം മറിയുന്നത് ഇപ്പോള്‍ പതിവാണ്. 'എന്തൊക്കെ പറഞ്ഞാലും അവന്‍ എന്റെ മകനല്ലേ' എന്നായിരുന്നു കഴിഞ്ഞ ദിവസം മുലായം പ്രതികരിച്ചിരുന്നത്.
ഏഴു ഘട്ടങ്ങളിലായി ഫെബ്രുവരി 11നാണ് യു.പിയില്‍ നിയമസഭ തെരെഞ്ഞെടുപ്പ് ആരംഭിക്കുന്നത്. മാര്‍ച്ച് എട്ടിനാണ് അവസാന ഘട്ടം. മാര്‍ച്ച് 11നാണ് വോട്ടെണ്ണല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."