സഊദി ദേശീയ സാംസ്‌കാരികോത്സവത്തിന് ഗംഭീര തുടക്കം
റിയാദ്: സഊദിയുടെ ദേശീയ സാംസ്‌കാരിക ആഘോഷമായ 'ജനാദ് രിയയുടെ' 31ാം വാര്‍ഷികം സല്‍മാന്‍ രാജാവ് ഉദ്ഘാടനം ചെയ്തു. തലസ്ഥാന നഗരിയായ റിയാദില്‍ പ്രത്യേകം സജ്ജീകരിച്ച 'ജനാദിരിയ' ഉത്സവ നഗരിയില്‍ നടന്ന പരിപാടിയില്‍ ജി.സി.സി, അറബ്, ഇസ്‌ലാമിക രാഷ്ട്രങ്ങളുടെ പ്രതിനിധികളും പങ്കെടുത്തു. കുവൈറ്റ് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ്, ബഹ്‌റൈന്‍ ഭരണാധികാരി ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.
യു.എ.ഇ അഭ്യന്തര മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, ഖത്തര്‍ പ്രതിനിധി ശൈഖ് ജാസിം ബിന്‍ ഹമദ് അല്‍ താനി, ഒമാന്‍ പ്രതിനിധി അസദ് ബിന്‍ താരീഖ് അല്‍ സഈദ്, ഈജിപ്ത് സാംസ്‌കാരിക മന്ത്രി ഡോ. ഹില്‍മി അല്‍ നംനാം, അസര്‍ബൈജാന്‍ രാഷ്ട്രീയ സാമൂഹ്യകാര്യ അസിസ്റ്റന്റ് പ്രസിഡന്റ് ഡോ.അലി ഹസനോവ് എന്നിവരും വിവിധ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും രാജ്യപ്രതിനിധികളും പങ്കെടുത്തു.
വ്യാഴാഴ്ച മുതലാണ് ആഘോഷനഗരി പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. പ്രഭാതത്തില്‍ വിദ്യാര്‍ഥികള്‍ക്കും വൈകീട്ട് സാധാരണക്കാര്‍ക്കും പ്രദര്‍ശനം കാണാന്‍ അവസരമുണ്ടായിരിക്കും. അഞ്ചാം തീയതി വരെ പുരുഷന്മാര്‍ക്കും തുടര്‍ന്ന് 17 വരെ കുടുംബങ്ങള്‍ക്കുമായാണ് സന്ദര്‍ശനം നിശ്ചയിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."