HOME
DETAILS

ചൈനയിലെ കപ്പല്‍ അപകടം എണ്ണക്കപ്പലിലെ അഗ്നിബാധ ഭീതി പടര്‍ത്തുന്നു

  
backup
January 09 2018 | 03:01 AM

%e0%b4%9a%e0%b5%88%e0%b4%a8%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%95%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%aa%e0%b4%95%e0%b4%9f%e0%b4%82-%e0%b4%8e%e0%b4%a3



ബെയ്ജിങ്: കിഴക്കന്‍ ചൈനാ കടലില്‍ അപകടത്തില്‍പ്പെട്ട എണ്ണക്കപ്പലില്‍ തീപടരുന്നത് ഭീതി പടര്‍ത്തുന്നു. അപകടം നടന്ന് രണ്ടുദിവസം കഴിഞ്ഞിട്ടും കപ്പലില്‍നിന്നുള്ള എണ്ണച്ചോര്‍ച്ച നിലക്കാത്തത് വന്‍ പാരിസ്ഥിതിക ഭീഷണിയാണുയര്‍ത്തുന്നത്. സംഭവത്തില്‍ കാണാതായ ജീവനക്കാരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. ബാക്കി 31 പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
എണ്ണക്കപ്പലായ സാഞ്ചിയില്‍നിന്നാണ് അപകടകരമാംവിധം തീയുയരുന്നത്. കപ്പല്‍ പൊട്ടിത്തെറിച്ച് കൂടുതല്‍ അപകടമുണ്ടാകുമെന്ന ഭീതിയിലാണ് അധികൃതര്‍. കപ്പലില്‍ തീപിടിച്ചതോടെ പ്രദേശമാകെ പുകയില്‍ മൂടിക്കിടക്കുകയാണ്. ഇത് രക്ഷാപ്രര്‍ത്തനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്.
ശനിയാഴ്ച രാത്രിയാണ് ചൈനയുടെ കിഴക്കന്‍ തീരത്ത് പാനമ കൊടിവച്ച ഇറാനിയന്‍ എണ്ണക്കപ്പലായ സാഞ്ചിയും ഹോങ്കോങ് ചരക്കുകപ്പലായ സി.എസ് ക്രിസ്റ്റലും കൂട്ടിയിടിച്ചത്. ഷാങ്ഹായിയില്‍നിന്ന് 160 നോട്ടിക്കല്‍ മൈല്‍ അകലെ യാങ്റ്റ്‌സെ അഴിമുഖത്തായിരുന്നു അപകടം. ഇറാനില്‍നിന്ന് ദക്ഷിണ കൊറിയയിലേക്ക് 1,36,000 ടണ്‍ എണ്ണയുമായി സഞ്ചരിക്കുകയായിരുന്നു സാഞ്ചി.
സി.എഫ് ക്രിസ്റ്റലില്‍ അമേരിക്കയില്‍നിന്ന് കൊണ്ടുവന്ന ഭക്ഷ്യധാന്യങ്ങളായിരുന്നു ഉണ്ടായിരുന്നത്. 30 ഇറാന്‍ സ്വദേശികളും രണ്ട് ബംഗ്ലാദേശികളുമാണു സംഭവസമയം എണ്ണക്കപ്പലിലുണ്ടായിരുന്നത്. ചരക്കുകപ്പലിലുള്ള ചൈനീസ് പൗരന്മാരായ 21 ജീവനക്കാരെ രക്ഷിച്ചിട്ടുണ്ട്. അപകടകാരണം ഇനിയും വ്യക്തമല്ല.
ഇറാനിലെ മുന്‍നിര കപ്പല്‍ ഓപറേറ്റര്‍മാരായ സാഞ്ചിയുടേതാണ് എണ്ണക്കപ്പല്‍. 60 മില്യന്‍ ഡോളര്‍ വിലമതിക്കുന്നതാണ് കപ്പലിലുണ്ടായിരുന്ന ഇന്ധനം. സാധാരണ അസംസ്‌കൃത എണ്ണയെക്കാള്‍ അപകടകാരിയായി കരുതപ്പെടുന്ന അതീവ വിഷാംശമുള്ളതാണിത്.
ഇത് കത്തിപ്പടരുന്നത് വന്‍ പാരിസ്ഥിതിക പ്രശ്‌നം സൃഷ്ടിക്കുമെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. സാഞ്ചി ഇപ്പോഴും കടലില്‍ മുങ്ങിക്കിടക്കുന്നതായാണു വിവരം. ചൈനയുടെയും ദ. കൊറിയയുടെയും തീരരക്ഷാസേനയും മറ്റും ചേര്‍ന്നാണു രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. രക്ഷാപ്രവര്‍ത്തനങ്ങളെ സഹായിക്കാന്‍ അമേരിക്ക ഒരുവിമാനത്തെ സംഭവസ്ഥലത്തേക്ക് അയച്ചിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭക്ഷ്യവിഷബാധയെന്ന് സംശയം; വയനാട്ടില്‍ ഇരുപതോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

Kerala
  •  a month ago
No Image

സീ പ്ലെയിന്‍ പദ്ധതി താത്കാലികമായി നിര്‍ത്തിവെക്കണം, ചര്‍ച്ച ചെയ്യണം: മത്സ്യ തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റി

Kerala
  •  a month ago
No Image

മംഗളൂരുവിലെ സ്വകാര്യ റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ മൂന്ന് യുവതികള്‍ മുങ്ങിമരിച്ചു

Kerala
  •  a month ago
No Image

മോഷണത്തിന് പിന്നില്‍ കുറുവാ സംഘം തന്നെ; നിര്‍ണായകമായത് പച്ചകുത്തിയ അടയാളം

Kerala
  •  a month ago
No Image

 ഫലസ്തീനായി ശബ്ദമുയര്‍ത്തുന്നത് തടയുന്നു; ഗസ്സയിലെ കൂട്ടക്കൊലകളില്‍ മൗനം; മാതൃകമ്പനിയായ യൂണിലിവറിനെതിരെ കേസ് ഫയല്‍ ചെയ്ത്  ബെന്‍&ജെറി ഐസ്‌ക്രീം 

International
  •  a month ago
No Image

ഡല്‍ഹി ഗതാഗത മന്ത്രി  കൈലാഷ് ഗഹ്ലോട്ട് പാര്‍ട്ടി വിട്ടു; മന്ത്രി സ്ഥാനവും രാജിവച്ചു

National
  •  a month ago
No Image

കോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; ബസ് ജീവനക്കാരുമായി തര്‍ക്കം, കടകള്‍ അടപ്പിക്കുന്നു

Kerala
  •  a month ago
No Image

'ഗസ്സയിലേക്കുള്ള സഹായ വിതരണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ തുടര്‍ച്ചയായി കള്ളം പറയുന്നു' ഫലസ്തീനി കുട്ടിയുടെ പട്ടിണിക്കോലത്തിന്റെ ചിത്രവുമെന്തി റാഷിദ ത്ലൈബ് യു.എസ് കോണ്‍ഗ്രസില്‍ 

International
  •  a month ago
No Image

ഇന്ത്യയുടെ ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയകരം

National
  •  a month ago
No Image

ഈ ഗള്‍ഫ് രാഷ്ട്രങ്ങളിലേതിനെക്കാളും സ്വര്‍ണത്തിന് ഇന്ത്യയില്‍ വിലക്കുറവ്? കാരണം അറിയാം

qatar
  •  a month ago