HOME
DETAILS
MAL
ശമ്പള വിവേചനം; മുതിര്‍ന്ന ബി.ബി.സി മാധ്യമപ്രവര്‍ത്തക രാജിവച്ചു
backup
January 09 2018 | 03:01 AM
ലണ്ടന്‍: നിയമവിരുദ്ധവും രഹസ്യസ്വഭാവത്തിലുള്ളതുമായ ശമ്പളഘടനയില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ബി.ബി.സിയിലെ ജോലിയില്‍നിന്ന് രാജിവച്ചു. ബി.ബി.സിയിലെ തന്നെ ഏറ്റവും മുതിര്‍ന്ന അന്താരാഷ്ട്ര മാധ്യമപ്രവര്‍ത്തകരില്‍ ഒരാളായ കാരി ഗ്രേസി ആണ് ചാനലിന്റെ ചൈനയിലെ ചുമതല ഉപേക്ഷിച്ചത്.
ഒടുവില്‍ ബി.ബി.സിയുടെ ചൈന എഡിറ്റര്‍ ആയിരുന്നു അവര്‍. ബി.ബി.സി തുല്യനിയമം ലംഘിക്കുകയും സുതാര്യവും നീതിപൂര്‍വകവുമായ ശമ്പളഘടന തെറ്റിക്കുകയുമാണെന്ന് അവര്‍ തുറന്നകത്തില് ആരോപിച്ചു. അതേസമയം, നേരത്തെ ഉണ്ടായിരുന്ന ബി.ബി.സി ടി.വിയുടെ ന്യൂസ്റൂം ചുമതലയിലേക്കു തിരിച്ചുപോകുമെന്നും ഗ്രേസി അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."