ഫറഹും ഹനീനും ഇനി ഇരുമെയ്യ് ഫലസ്തീന്‍ സയാമീസ് ഇരട്ടകളുടെ ശസ്ത്രക്രിയ വിജയകരം
ഗസ്സ: ഫലസ്തീനികളായ സയാമീസ് ഇരട്ടകളെ വേര്‍പ്പെടുത്താന്‍ നടത്തിയ ശസ്ത്രക്രിയ വിജയകരം. സഊദി തലസ്ഥാനമായ റിയാദിലെ കിങ് അബ്ദുല്ല ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലാണ് സയാമീസ് ഇരട്ടകളായ പെണ്‍കുഞ്ഞുങ്ങളെ വേര്‍പ്പെടുത്താന്‍ ശസ്ത്രക്രിയ നടന്നത്.
ഫറഹ്, ഹനീന്‍ എന്നിങ്ങനെയാണ് ഗസ്സയില്‍നിന്നുള്ള ഈ കുഞ്ഞുങ്ങളുടെ പേര്. ഹൃദയവും ശ്വാസകോശവും വ്യത്യസ്തവും വയറുമുതല്‍ താഴേക്കു ഒട്ടിപ്പിടിച്ച നിലയിലുമായിരുന്നു ഈ ഇരട്ടകള്‍. ഇരുവര്‍ക്കുമായി രണ്ടുകാലുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്.
കഴിഞ്ഞ ഒക്ടോബറിലാണ് ഇവര്‍ ജനിച്ചത്. ഇവരുടെ ചികിത്സയ്ക്ക് മതിയായ സൗകര്യം ഗസ്സയിലെ ആശുപത്രികളില്‍ ഉണ്ടായിരുന്നില്ല. വൈകിയാല്‍ ജീവന്‍ അപകടത്തിലാകുമെന്ന ഫലസ്തീന്‍ ഡോക്ടര്‍മാരുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ഇവരെ കിങ് അബ്ദുല്ലയിലെത്തിച്ചത്. ശസ്ത്രക്രിയ വിജയകരമായതായി ഡോക്ടര്‍മാര്‍ അറിയിച്ചെന്ന് സഊദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഒന്‍പതു ഘട്ടങ്ങളിലായി നടന്ന ശസ്ത്രക്രിയയില്‍ കുടല്‍, കരള്‍, വസ്തിഭാഗങ്ങള്‍ എന്നിവയാണ് ശസ്ത്രക്രിയയില്‍ വേര്‍പ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."