എസ്.എം.എഫ് ദക്ഷിണ മേഖലാ ക്യാംപ് ചരല്‍ക്കുന്നില്‍
പത്തനംതിട്ട: സുന്നി മഹല്ല് ഫെഡറേഷന്റെ മഹല്ല് ശാക്തീകരണ പരിപാടിയായ ലൈറ്റ് ഓഫ് മദീനയുടെ പ്രചാരണത്തിന്റെ ഭാഗമായി പത്തനംതിട്ടയിലെ ചരല്‍ക്കുന്നില്‍ ദക്ഷിണമേഖലാ ക്യാംപ് സംഘടിപ്പിക്കും. കന്യാകുമാരി, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ നിന്നും തെരഞ്ഞടുക്കപ്പെട്ട പ്രതിനിധികള്‍ക്കായി ദക്ഷിണ മേഖല സമ്മിറ്റ് ഫെബ്രുവരി 2,3 തിയതികളില്‍ വിവിധ സെഷനുകളിലായി നടത്തും. ക്യാംപിന്റെ വിജയത്തിനായി 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു.
യോഗത്തില്‍ സുന്നി മഹല്ല് ഫെഡറേഷന് ജില്ലാ പ്രസിഡന്റ് എം.മുഹമ്മദ് സാലി അധ്യക്ഷനായി. സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ എ.കെ ആലിപ്പറമ്പ് ഉദ്ഘാടനം ചെയ്തു.
ഒ.എം ശരീഫ് ദാരിമി, സിറാജ് വെള്ളാപ്പള്ളി, അന്‍സാരി മന്ദിരം, ഷാനവാസ് അലിയാര്, എസ്. ശംസുദ്ദീന്‍ റാവത്തൂര്‍, മുഹമ്മദ് അബ്ദുല്‍ റഹിമാന്‍ ഫൈസി, ബശീര്‍ എംബ്രിയല്, തൗഫീക്ക് കൊച്ചുപറമ്പില്‍ സംസാരിച്ചു. ഏപ്രില്‍ 20, 21, 22 തിയതികളിലാണ് കാസര്‍കോട് കൈതക്കാട് വച്ച് ലൈറ്റ് ഓഫ് മദീന സംഘടിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."