ബോണക്കാട് സംഘര്‍ഷം: നിലപാട് മയപ്പെടുത്തി ലത്തീന്‍ സഭ
തിരുവനന്തപുരം: ബോണക്കാട് കുരിശുമല തീര്‍ഥാടനവുമായി ബന്ധപ്പെട്ടുണ്ടായ അക്രമ സംഭവങ്ങളില്‍ സര്‍ക്കാരിനെതിരേ പ്രതിഷേധം മയപ്പെടുത്തി ലത്തീന്‍ സഭ. വനം മന്ത്രി കെ.രാജുവുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് ലത്തീന്‍ സഭ പ്രതിനിധികള്‍ നിലപാടില്‍ മാറ്റം വരുത്തിയത്. അന്തിമ തീരുമാനത്തിനായി മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്ന് ആര്‍ച്ച് ബിഷപ്പ് സൂസപാക്യം അറിയിച്ചു.
വിശേഷ ദിവസങ്ങളില്‍ ആരാധന നടത്താന്‍ അനുമതി നല്കാന് മന്ത്രിയും ലത്തീന്‍ സഭാ പ്രതിനിധികളും തമ്മിലുള്ള യോഗത്തില്‍ തീരുമാനമായി.
കുരിശുമായി പോകാന്‍ അനുവദിക്കില്ല. കോടതി ഉത്തരവ് നിലനിക്കുന്നതിനാല്‍ നിര്‍മാണം നടത്താന്‍ കഴിയില്ല. അതിനാല്‍ കുരിശു സ്ഥാപിക്കാനാകില്ലെന്ന് സഭാ പ്രതിനിധികളെ അറിയിച്ചതായി മന്ത്രി കെ രാജു വ്യക്തമാക്കി. ഇതോടെ ഇന്ന് നടത്താനിരുന്ന ഉപവാസ സമരം ലത്തീന്‍ സഭ പിന്‍വലിച്ചിട്ടുണ്ട്.
ബോണക്കാട് കുരിശുമല തീര്‍ഥാടനവുമായി ബന്ധപ്പെട്ടുണ്ടായ അക്രമ സംഭവങ്ങളില്‍ സര്‍ക്കാരിനെതിരേ പ്രതിഷേധം കടുപ്പിക്കണമെന്നും പൊലിസിന്റേത് ഏകപക്ഷീയമായ നടപടിയാണെന്നും നീതികിട്ടുംവരെ സമരം ചെയ്യണമെന്നും നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയ്ക്ക് കീഴിലുളള ദേവാലയങ്ങളില്‍ കഴിഞ്ഞ ദിവസം ഇടയലേഖനം വായിച്ചിരുന്നു.
ഇതേതുടര്‍ന്നാണ് സമവായ ചര്‍ച്ചക്ക് വഴിയൊരുങ്ങിയതും ലത്തീന്‍ സഭ നിലപാട് മയപ്പെടുത്തിയതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."