യമന്‍: ഇറാന്‍ സ്ഥാനപതിയെ യു.എ.ഇ വിളിച്ചുവരുത്തി
ദുബൈ: യമന്‍ ആഭ്യന്തര വിഷയത്തില്‍ ഇടപെടുന്ന ഇറാന്റെ നടപടിയില്‍ ശക്തമായ പ്രതിഷേധവുമായി യു.എ.ഇ .
ഇറാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തിയാണ് യു.എ.ഇ തങ്ങളുടെ പ്രതിഷേധം വ്യക്തമാക്കിയത്. യു.എ.ഇ വിദേശകാര്യ സഹമന്ത്രി ഡോ. അബ്ദുല്‍റഹീം അല്‍ അവാദി അബൂദബി ഇറാന്‍ എംബസിയിലെ ഷര്‍ഷെ ദ ഫെയെ വിളിച്ചുവരുത്തി പ്രതിഷേധ കുറിപ്പ് കൈമാറുകയായിരുന്നു.
യമനിലെ നിയമാനുസൃത സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് യു.എന്‍ സുരക്ഷാ കൗണ്‍സില്‍ പ്രഖ്യാപനങ്ങളുടെ ലംഘനമാണ്. ഇതിനായി ഹൂതികള്‍ക്ക് ഇറാന്‍ ആയുധങ്ങളും കൈമാറുന്നുണ്ട്. അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് എതിരാണ് ഈ നടപടികളെന്നു മന്ത്രി ചൂണ്ടിക്കാട്ടി.
ഇറാന്റെ ആളില്ലാവിമാനങ്ങള്‍ അറബ് സഖ്യസേന അടുത്തിടെ വെടിവച്ചു വീഴ്ത്തിയതും ഇറാന്റെ ആയുധങ്ങള്‍ യമനില്‍ കണ്ടെത്തിയതും യമനില്‍ ഇറാന്‍ നടത്തുന്ന ഇടപെടലുകള്‍ക്ക് തെളിവാണെന്നും അല്‍ അവാദി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."