HOME
DETAILS
MAL
ഹൂതികള്‍ ലക്ഷ്യമിട്ടത് തങ്ങളെയെന്ന് അമേരിക്ക
backup
February 03 2017 | 18:02 PM
റിയാദ്: യമനിലെ ഹുദൈദ തുറമുഖത്തു സഊദി യുദ്ധക്കപ്പലിനു നേരെ ഹൂതികള്‍ നടത്തിയ ചാവേര്‍ ആക്രമണം അമേരിക്കന്‍ യുദ്ധക്കപ്പലുകളെയാണ് ലക്ഷ്യംവച്ചതെന്ന് അമേരിക്കന്‍ സൈനിക വൃത്തങ്ങള്‍ പറഞ്ഞു. ഇറാന് പിന്തുണയോടെയാണ് യമനിലെ വിമത വിഭാഗമായ ഹൂതികള്‍ അക്രമം നടത്തിയത്. ആക്രമണത്തില്‍ രണ്ട് സഊദി സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് യമന്‍ തീരത്ത് അമേരിക്കന്‍ കപ്പലിന് നേരെ അല്‍ ഖാഇദ ചാവേര്‍ ആക്രമണം നടത്തിയിരുന്നു. സമാനമായ ആക്രമണം തന്നെയാണ് ഇത്തവണ ഹൂതികളും നടത്തിയതെന്നു പെന്റഗണ്‍ വൃത്തങ്ങള്‍ പറഞ്ഞു.
ഹുദൈദ തുറമുഖത്തു പ്രവേശിക്കുന്ന കപ്പലുകള്‍ നിരീക്ഷിക്കുകയാണ് സഊദി പടക്കപ്പലുകളുടെ ലക്ഷ്യമെന്നു സഖ്യസേന വക്താവ് അഹ്മദ് അസീരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."