HOME
DETAILS

അറബ് രാജ്യങ്ങളില്‍ അതിശൈത്യം

  
backup
February 03 2017 | 18:02 PM

%e0%b4%85%e0%b4%b1%e0%b4%ac%e0%b5%8d-%e0%b4%b0%e0%b4%be%e0%b4%9c%e0%b5%8d%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%a4%e0%b4%bf%e0%b4%b6

റിയാദ്: സഊദി അറേബ്യയടക്കം അറബ് രാജ്യങ്ങള്‍ അതിശൈത്യത്തിന്റെ പിടിയില്‍. സഊദി അറേബ്യയുടെ ഉത്തരമേഖലകള്‍ ദക്ഷിണ, ഭാഗങ്ങള്‍ ഉള്‍പ്പെടെ പല പ്രവിശ്യകളിലും ജനജീവിതം ദുസഹമായി. പല സ്ഥലങ്ങളിലും മൈനസ് ഡിഗ്രിയാണ് താപനില. രാജ്യത്തിന്റെ വടക്കു, കിഴക്കന്‍, മധ്യ പ്രദേശങ്ങളിലാണ് അതിശൈത്യം അനുഭവപ്പെടുന്നത്. ശീതക്കാറ്റ് തുടരുന്നത് താപനില വീണ്ടും കുറയാന്‍ ഇടയാക്കുമെന്ന് കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം അറിയിച്ചു. പലയിടത്തും മഞ്ഞുമഴ പെയ്തു. ഒട്ടകങ്ങളും ആടുകളും കൂട്ടത്തോടെ മഞ്ഞു വീണ് മഞ്ഞില്‍ പൊതിഞ്ഞു നില്‍ക്കുന്നതും ഐസ് പുതച്ച മരുഭൂമിയും നയനമനോഹര കാഴ്ചയായി. 

മറ്റു ജി.സി.സി രാഷ്ട്രങ്ങളിലും അതിശൈത്യം അനുഭവപ്പെടുന്നുണ്ടണ്ട്. ബഹ്‌റൈനില്‍ കാലാവസ്ഥാ പ്രവചനപ്രകാരം ഇന്ന് ആറ് ഡിഗ്രി താപനില രേഖപ്പെടുത്തും. വൈകുന്നേരത്തോടെ ചിലയിടങ്ങളില്‍ മഴ പെയ്യുമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു. രാജ്യത്തിന്റെ പലയിടങ്ങളിലും അതിശക്തമായി വീശിയടിച്ച ശൈത്യക്കാറ്റ് കാരണം റോഡുകളിലേയ്ക്ക് പോസ്റ്റുകളും ബോര്‍ഡുകളും വീണതായി റിപ്പോര്‍ട്ടുണ്ട്.
തണുപ്പ് കൂടുന്നതിന്റെ ഭാഗമായി കാലാവസ്ഥാവ്യതിയാനമുണ്ടണ്ടാകുമെന്ന് യു.എ.ഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും മുന്നറിയിപ്പ് നല്‍കി. നാളെയും മറ്റന്നാളും യു.എ.ഇയുടെ വിവിധ മേഖലകളില്‍ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്ന് അബൂദബി ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
ശീതക്കാറ്റ് മൂലം കാഴ്ചാ പരിധി കുറയും. വാഹനങ്ങള്‍ ജാഗ്രത പാലിക്കണം. അറബിക്കടലിലും ഒമാന്‍ കടലും പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധന തൊഴിലാളികള്‍ക്ക് മുന്നറിയിപ്പുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്താണ് പേജർ ? ഹിസ്ബുള്ളയുടെ പേജറുകൾ പൊട്ടിത്തെറിച്ചതെങ്ങനെ ?

International
  •  3 months ago
No Image

അബ്ദുറഹീം മോചനം: അന്തിമ വാദം ഒക്ടോബർ പതിനേഴിന്, മോചനവും അന്ന് അറിയാം

Saudi-arabia
  •  3 months ago
No Image

​ഗോവയ്ക്ക് ജംഷഡ്പൂരിന്റെ ഇൻജുറി കിക്ക്

Football
  •  3 months ago
No Image

യുഎഇ; വാഹനപകടത്തിൽ പന്ത്രണ്ട് വയസ്സുകാരന്‍ മരിച്ചു

uae
  •  3 months ago
No Image

ദുബൈയിലെ ആദ്യ എയർ ടാക്സി സ്റ്റേഷൻ ഉടൻ പ്രഖ്യാപിക്കുമെന്ന് ആർടിഎ

uae
  •  3 months ago
No Image

ലബനാനില്‍ വിവിധയിടങ്ങളില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച് മൂവായിരത്തോളം പേര്‍ക്ക് പരുക്ക്; എട്ടുപേര്‍ മരിച്ചു

International
  •  3 months ago
No Image

തുടർച്ചയായ രണ്ടാം ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കി കിരീടം ചൂടി ഇന്ത്യ

Others
  •  3 months ago
No Image

സുരക്ഷിത വെബ് ബ്രൗസിങ് നിർദേശങ്ങളുമായി യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ

uae
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-17-09-2024

PSC/UPSC
  •  3 months ago
No Image

ചെങ്ങന്നൂര്‍- ഇറപ്പുഴ ചതയം ജലോത്സവം: പള്ളിയോടങ്ങള്‍ കൂട്ടിയിടിച്ചു, ഒരാള്‍ മുങ്ങി മരിച്ചു

Kerala
  •  3 months ago