HOME
DETAILS
MAL
വിദ്യാഭ്യാസ വായ്പാ തിരിച്ചടവ് സഹായ പദ്ധതി ഈ മാസം അവസാനിക്കും
backup
January 09 2018 | 03:01 AM
തിരുവനന്തപുരം: വിദ്യാഭ്യാസ വായ്പാ തിരിച്ചടവ് സഹായ പദ്ധതി പ്രകാരം അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട സമയം ഈ മാസം അവസാനിക്കും.
വായ്പയില്‍ ഇളവിനുവേണ്ടി അപേക്ഷിച്ചവരുടെ എണ്ണം ഇതുവരെ 75,000ത്തോളമായി.
പാന്‍കാര്‍ഡ് ഉള്‍പ്പെടെ മതിയായ രേഖകള്‍ ഇല്ലാത്തതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാനായില്ലെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് നേരത്തേ തിയതി നീട്ടി നല്‍കിയിരുന്നു. ഇപ്പോള്‍ ലഭിച്ചിരിക്കുന്ന അപേക്ഷകളിന്മേല് പല ബാങ്കുകളും നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഈ അപേക്ഷകള്‍ ബാങ്കുകള്‍ സംസ്ഥാനതല ബാങ്കേഴ്സ് കമ്മിറ്റി വഴി സര്‍ക്കാരിനു കൈമാറും.
2016 ജൂണ്‍ 16 വരെയുള്ള കണക്കനുസരിച്ചു വിദ്യാഭ്യാസ വായ്പ ഇനത്തില്‍ ബാങ്കുകളുടെ നിഷ്ക്രിയ ആസ്തി 1181.26 കോടി രൂപയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."