ഫ്രാന്‍സില്‍ വെടിവയ്പ്; ഭീകരാക്രമണമെന്ന് പ്രധാനമന്ത്രി
പാരിസ്: ഫ്രാന്‍സിലെ പ്രസിദ്ധമായ ലൂവ്ര് മ്യൂസിയത്തില്‍ തോക്കുധാരിയുടെ വെടിവയ്പില്‍ സുരക്ഷാ ജീവനക്കാരന് പരുക്ക്. വെടിയുതിര്‍ത്തയാളെ പൊലിസ് വെടിവച്ചു വീഴ്ത്തി. വയറിനു പരുക്കേറ്റ ഇയാളുടെ നില ഗുരുതരമാണ്. സംഭവത്തില്‍ ഒരു സൈനികനും പരുക്കേറ്റു. ഇയാളുടെ തലയ്ക്കാണ് വെടിയേറ്റത്. പരുക്ക് സാരമുള്ളതല്ലെന്ന് പൊലിസ് പറഞ്ഞു. ലൂവ്ര് ഷോപ്പിങ് സെന്ററിന്റെ കവാടത്തിലാണ് വെടിവയ്പുണ്ടായത്. ഭീകരാക്രമണാണിതെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി ബെര്‍നാഡ് കാസനോവ പറഞ്ഞു.
മൊണാലിസ ഉള്‍പ്പെടെ നിരവധി കലാസൃഷ്ടികള്‍ സൂക്ഷിച്ച മ്യൂസിയമാണ് ലൂവ്ര്. രാവിലെ പത്തുമണിയോടെയാണ് വെടിവയ്പ്. തോക്കുധാരി അതിക്രമിച്ച് കടക്കാന്‍ ശ്രമിക്കവെ പട്രോളിങ്ങ് നടത്തുകയായിരുന്ന സൈനികര്‍ വെടിവയ്ക്കുകയായിരുന്നു. തുടര്‍ന്ന് അഞ്ച് റൗണ്ട് വെടിവയ്പ് നടന്നു. നൂറുകണക്കിന് സന്ദര്‍ശകരെത്തുന്ന കേന്ദ്രമാണിത്. സംഭവത്തെ തുടര്‍ന്ന് ആളുകളെ പൊലിസ് ഒഴിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."