അഹമ്മദിന്റെ കുടുംബത്തോട് കാണിച്ചത് കൊടും ക്രൂരത: ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: സഹിക്കാവുന്നതിലും അപ്പുറമുള്ള കൊടും ക്രൂരതയാണ് ഇ അഹമ്മദിന്റെ കുടുംബത്തോട് കേന്ദ്രസര്‍ക്കാര്‍ കാണിച്ചതെന്ന് മുന്‍മുഖ്യന്ത്രി ഉമ്മന്‍ചാണ്ടി. കെ.പി.സി.സി ഇന്ദിരാഭവനില്‍ സംഘടിപ്പിച്ച ഇ അഹമ്മദ് അനുശോചന യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അല്പമെങ്കിലും ജനാധിപത്യ ബോധം അവശേഷിക്കുന്നുവെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയാന്‍ തയ്യാറാകണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. പാര്ട്ടിനേതാക്കളോടോ ബന്ധുക്കളോടോ ആലോചിക്കാതെയാണ് കേന്ദ്രസര്‍ക്കാര്‍ സാഹിബിന്റെ മരണവിവരം മറച്ച് വെക്കാനുള്ള ശ്രമം നടത്തിയത്. രാജ്യത്ത് ഇങ്ങനെ നടക്കുമോ എന്ന് അത്ഭുതം തോന്നി. ഉത്തരവാദികള്‍ക്കെതിരേ നടപടി എടുക്കണം. തനിക്ക് നഷ്ടമായത് വിലപ്പെട്ട സഹപ്രവര്‍ത്തകനെയാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദിന്റെ കുടുംബത്തോടും പാര്‍ലമെന്റിനോടും മാപ്പു പറയണമെന്ന് വി.എം സുധീരന് പറഞ്ഞു. തമ്പാനൂര്‍ രവി, എന്‍ ശക്തന്, ബീമാപ്പള്ളി റഷീദ്, ജോണ്സണ് ഏബ്രഹാം, പന്തളം സുധാകരന്, കെ വിദ്യാധരന്, മണക്കാട് സുരേഷ്, മര്യാപുരം ശ്രീകുമാര്‍,മണ്‍വിള രാധാകൃഷ്ണന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."