ദേശീയപാത വികസനം: ഭൂമിയെടുപ്പ് വടക്കന്‍ ജില്ലകളില്‍ അന്തിമഘട്ടത്തില്‍
തിരുവനന്തപുരം: കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ദേശീയപാത നാലുവരിയായി വികസിപ്പിക്കുന്നതിനുള്ള ഭൂമിയെടുപ്പ് വടക്കന്‍ ജില്ലകളില്‍ അന്തിമഘട്ടത്തിലെത്തി. മുഖ്യമന്ത്രി, മരാമത്തുമന്ത്രി എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗം ഇതു വിലയിരുത്തി. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ ഭൂമിയെടുപ്പ് ഉടന്‍ പൂര്‍ത്തിയാകും. തലശേരി-മാഹി ബൈപാസ് ഉള്‍പ്പെടെയുള്ള പ്രവൃത്തികളുടെ ടെണ്ടര്‍ ഏപ്രില്‍ ആദ്യം ആരംഭിക്കാനാകുമെന്ന് അതോറിറ്റി അറിയിച്ചു. കോഴിക്കോട്ട് കൊയിലാണ്ടി ബൈപാസ് ഭൂ ഉടമകളുമായി ആറിന് ചര്‍ച്ച നടത്താന്‍ ജില്ലാ കളക്ടറെയും ജനപ്രതിനിധികളെയും മറ്റും ചുമതലപ്പെടുത്തി. വെങ്ങളം-ഇടപ്പള്ളി-കഴക്കൂട്ടം ഭാഗങ്ങളിലെയും അലൈന്‍മെന്റിന് അവസാന രൂപം നല്‍കിയിട്ടുണ്ട്.
വൈറ്റില-കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ സംബന്ധിച്ച വിഷയം യോഗത്തില്‍ പൊതുമരാമത്ത് മന്ത്രി ഉന്നയിച്ചു. അതോറിറ്റി ഇടപ്പള്ളി മുതല്‍ അരൂര്‍ വരെയുള്ള ഭാഗത്ത് ഒരു പുതിയ പ്രോജക്ട് നടപ്പാക്കുന്നുണ്ടെന്നും അതിന്റെ ഭാഗമായി ഈ രണ്ടു മേല്‍പ്പാലങ്ങളും ഉള്‍പ്പെടുമെന്നും ടെക്‌നിക്കല്‍ മെംബര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."