HOME
DETAILS
MAL
ഐ.എസ്. കേസ്: ഫയലുകള്‍ എന്‍.ഐ.എയ്ക്കു കൈമാറി
backup
January 09 2018 | 03:01 AM
കണ്ണൂര്‍: ഐ.എസ് ബന്ധമാരോപിച്ച് കണ്ണൂരില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ ഫയലുകള്‍ അന്വേഷണ സംഘം എന്‍.ഐ.എയ്ക്ക് കൈമാറി. കേസ് അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുത്ത സാഹചര്യത്തിലാണിത്. എന്‍.ഐ.എയുടെ കൊച്ചി യൂനിറ്റാണ് കേസ് അന്വേഷിക്കുക. ഐ.എസില്‍ ചേരാന്‍ പോയി തിരിച്ചു വന്നവര്‍ ഉള്‍പ്പെടെയുള്ളവരെ പ്രതിചേര്‍ത്തായിരുന്നു കേസ് കണ്ണൂര്‍ പൊലിസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വന്നിരുന്നത്. കേസുമായി ബന്ധപ്പെട്ട് അഞ്ചു പേരാണ് അറസ്റ്റിലായത്. അഞ്ചു പേര് സിറിയയില്‍ വച്ച് യുദ്ധത്തില്‍ കൊല്ലപ്പെട്ടുവെന്നും അഞ്ചു പേര് ഇപ്പോഴും സിറിയയില്‍ ഐ.എസ് കാംപിലുണ്ടെന്നും പൊലിസ് കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."