ഓഖി: കാണാതായവരെക്കുറിച്ച് 15ന് മുന്‍പ് പരാതി നല്‍കണം
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ കാണാതായവരെക്കുറിച്ചുള്ള പരാതി അടുത്തുള്ള പൊലിസ് സ്റ്റേഷനില്‍ ജനുവരി 15ന് മുന്‍പ് നല്‍കണമെന്ന് സംസ്ഥാന ദുരിതാശ്വാസ കമ്മിഷണര്‍ അറിയിച്ചു.
കാണാതായ വ്യക്തിയുടെ അടുത്ത ബന്ധുക്കള്‍ പൊലിസ് നിര്‍ദേശാനുസരണം തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ ഡി.എന്‍.എ ടെസ്റ്റ് നടത്തുന്നതിന് സഹകരിക്കണം. ഇപ്പോള്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹങ്ങളുടെ ഡി.എന്‍.എ സാമ്പിള്‍ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ ശേഖരിച്ചിട്ടുണ്ട്. കാണാതായ വ്യക്തികളുടെ ഡി.എന്‍.എ അടുത്ത ബന്ധുക്കളുടേതുമായി ഒത്തുനോക്കേണ്ടതുണ്ട്. ജനുവരി 22 നകം ഡി.എന്‍.എ ഒത്തുനോക്കല് പ്രക്രിയ പൂര്‍ത്തിയാകും.
ഡി.എന്‍.എ ചേരുന്ന മൃതദേഹങ്ങള്‍ കുടുംബത്തിന് വിട്ടു നല്‍കും. ജനുവരി 22 ന് ശേഷം മൃതദേഹങ്ങള്‍ നിയമം അനുശാസിക്കുന്ന വിധം മറവു ചെയ്യുമെന്നും ദുരിതാശ്വാസ കമ്മിഷണര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."