HOME
DETAILS

വൈദ്യുതി കൊണ്ടുവരാന്‍ ഗ്രിഡിന് ശേഷിയില്ല; ഏക പോംവഴി ആഭ്യന്തര ഉല്‍പാദനം ഉയര്‍ത്തല്‍

  
backup
February 03 2017 | 19:02 PM

%e0%b4%b5%e0%b5%88%e0%b4%a6%e0%b5%8d%e0%b4%af%e0%b5%81%e0%b4%a4%e0%b4%bf-%e0%b4%95%e0%b5%8a%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%b5%e0%b4%b0%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%97%e0%b5%8d

തൊടുപുഴ: സംസ്ഥാനത്തേക്ക് പുറത്തു നിന്നും എത്തിക്കുന്നത് ഗ്രിഡ് ശേഷിയുടെ പരമാവധി വൈദ്യുതി. കൂടുതല്‍ വൈദ്യുതി എത്തിക്കാന്‍ ലൈനിന് ശേഷിയില്ലാത്തതിനാല്‍ ഇനി ആഭ്യന്തര ഉല്‍പാദനം ഉയര്‍ത്താതെ പിടിച്ചുനില്‍ക്കാന്‍ വൈദ്യുതി ബോര്‍ഡിന് കഴിയില്ല.


വിലകുറഞ്ഞ വൈദ്യുതി ലഭ്യമാകുന്ന സാഹചര്യം നിലവിലുണ്ടെങ്കിലും പ്രയോജനപ്പെടുത്താന്‍ കെ.എസ്.ഇ.ബി ക്ക് കഴിയുന്നില്ല. 58- 60 ദശലക്ഷം യൂനിറ്റ് വൈദ്യുതി എത്തിക്കാനുള്ള ശേഷിയാണ് ഇപ്പോള്‍ കേരളത്തിനുള്ളത്. 58.392 ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ് ഇന്നലെ എത്തിച്ചത്. ഉപഭോഗം കൂടുന്നതിനനുസരിച്ച് ആഭ്യന്തര ജലവൈദ്യുതി ഉല്‍പാദനം ഉയര്‍ത്തുകയല്ലാതെ മറ്റ് മാര്‍ഗമില്ല.


കോഴിക്കോട് ജില്ലയിലെ അരീക്കോട് സ്ഥാപിക്കുന്ന പവര്‍ ഗ്രിഡ് ട്രാന്‍സ്‌ഫോര്‍മര്‍ കമ്മിഷന്‍ ചെയ്താല്‍ രണ്ട് ദശലക്ഷം യൂനിറ്റ് വൈദ്യുതി കൂടി എത്തിക്കാനാകും. ഈ ട്രാന്‍സ്‌ഫോര്‍മര്‍ മാര്‍ച്ച് ആറോടെ കമ്മിഷന്‍ ചെയ്യാനാകുമെന്നാണ് പ്രതീക്ഷയെന്ന് കെ.എസ്.ഇ.ബി ലോഡ് ഡെസ്പാച്ച് സെന്റര്‍ ചീഫ് എന്‍ജിനീയര്‍ എന്‍.എന്‍. ഷാജി സുപ്രഭാതത്തോട് പറഞ്ഞു. മാടക്കത്തറ-പാലക്കാട്-അരീക്കോട് 400 കെ.വി സബ് സ്‌റ്റേഷന്‍ വഴിയാണ് ഇപ്പോള്‍ കൂടുതല്‍ വൈദ്യുതി എത്തിക്കുന്നത്. ഇന്നലെ എത്തിച്ച 58.392 ദശലക്ഷം യൂനിറ്റില്‍ 33.13 ദശലക്ഷവും എത്തിച്ചത് ഈ ലൈനിലൂടെയാണ്.


രൂക്ഷമായ വരള്‍ച്ച മുന്നില്‍കണ്ട്, കരുതല്‍ ജലശേഖരം ഉയര്‍ത്താന്‍ കഴിഞ്ഞ രണ്ടുമാസമായി ആഭ്യന്തര വൈദ്യുതി ഉല്‍പാദനം കുറച്ചിരിക്കുകയായിരുന്നു. ശരാശരി 50 ദശലക്ഷം യൂനിറ്റിന് മുകളില്‍ പുറമെ നിന്നും വൈദ്യുതി എത്തിച്ചിരുന്നു. എന്നാല്‍ വൈദ്യുതി ഉപഭോഗം ഉയരുന്ന സാഹചര്യം ഉണ്ടായതാണ് പ്രശ്‌നമായത്. 66.848 ദശലക്ഷം യൂനിറ്റായിരുന്നു ഇന്നലെ രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറിലെ ഉപഭോഗം. 8.456 ദശലക്ഷം യൂനിറ്റായിരുന്നു ആഭ്യന്തര ഉല്‍പ്പാദനം. ഉപഭോഗം കൂടുന്നതനുസരിച്ച് ഇനി ഉല്‍പാദനം ഉയര്‍ത്തേണ്ടിവരും. 1760.226 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള വെള്ളമാണ് എല്ലാ അണക്കെട്ടുകളിലുമായി ഉള്ളത്. 2471.311 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം കഴിഞ്ഞ വര്‍ഷം ഇതേദിവസം ഉണ്ടായിരുന്നു. 711.08 ദശലക്ഷത്തിന്റെ കുറവാണ് ഇക്കുറിയുള്ളത്. സംഭരണികളിലെല്ലാം കൂടി ശേഷിയുടെ 43 ശതമാനം വെള്ളമാണ് അവശേഷിക്കുന്നത്.
വൈദ്യുതി ബോര്‍ഡിന്റെ പ്രധാന അണക്കെട്ടുകളിലെ ഇന്നലത്തെ ജലനിരപ്പ് ശതമാനത്തില്‍ ഇങ്ങനെയാണ്. ഇടുക്കി 35%, ഇടമലയാര്‍ 52% , പമ്പ 48%, ഷോളയാര്‍ 67%, മാട്ടുപ്പെട്ടി 62%, പൊന്മുടി 21%, നേര്യമംഗലം 57%, ലോവര്‍പെരിയാര്‍ 68%, കുറ്റ്യാടി 45%, കുണ്ടള 66%, ആനയിറങ്കല്‍ 34%. ഇടുക്കി 2.386 ദശലക്ഷം യൂനിറ്റ്, ശബരിഗിരി 1.2465, ഇടമലയാര്‍ 0.9101, ഷോളയാര്‍ 0.5976, പള്ളിവാസല്‍ 0.297, കുറ്റ്യാടി 1.732, നേര്യമംഗലം 0.1109, പൊരിങ്ങല്‍കുത്ത് 0.328 എന്നിങ്ങനെയായിരുന്നു വൈദ്യുതി ബോര്‍ഡിന്റെ പ്രധാന പദ്ധതികളില്‍ നിന്നുള്ള ഇന്നലത്തെ ഉല്‍പാദനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  2 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  2 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  2 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  2 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  3 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  3 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  4 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  4 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  4 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  4 hours ago