ചാത്തന്നൂര്‍ എം.എല്‍.എ. നിലപാട് വ്യക്തമാക്കണം: കൊടിക്കുന്നില്‍
ചാത്തന്നൂര്‍: അങ്കണവാടി ഹെല്‍പ്പറെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും നിലവില്‍ മെമ്പറുമായ എ. സുരേഷിനെ സംരക്ഷിക്കുന്ന ചാത്തന്നൂര്‍ പൊലിസിന്റെ നടപടിയില്‍
ജി.എസ്. ജയലാല്‍ എം.എല്‍.എ. നിലപാട് വ്യക്തമാക്കണമെന്ന് ഡി.സി.സി. പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി ആവശ്യപ്പെട്ടു.
മാനഭംഗ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഗ്രാമ പഞ്ചായത്തംഗം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ചാത്തന്നൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചാത്തന്നൂര്‍ ജങ്ഷനില്‍ നടന്ന പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് ജേക്കബ് വര്‍ഗീസ് അധ്യക്ഷനായി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ചാത്തന്നൂര്‍ മുരളി, ചാക്കോ, ജയചന്ദ്രന്, സുഭാഷ് പുളിക്കല്‍, ഷൈലജാ പ്രേം, അനിത, ശ്രീലാല്‍, നവാസ്, സുജയ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."