ജേക്കബ് തോമസിന് വി.എസിന്റെ പിന്തുണ: പകപോക്കലെന്ന് കാട്ടി മുഖ്യമന്ത്രിക്ക് കത്ത്
തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് പിന്തുണയുമായി ഭരണപരിഷ്ക്കാര കമ്മിഷന് ചെയര്മാന് വി.എസ്. അച്യുതാനന്ദന് രംഗത്ത്. ജേക്കബ് തോമസിനെ പദവിയില്‍നിന്നു മാറ്റി ഉന്നതല അന്വേഷണത്തിനു വിധേയനാക്കണമെന്ന ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ ജേക്കബ് തോമസിനെ അനുകൂലിച്ചു മുഖ്യമന്ത്രിക്ക് വി.എസ് കത്തു നല്കി. ജേക്കബ് തോമസിനോട് ഇപ്പോള്‍ നടക്കുന്നതു പകപോക്കലാണെന്ന് കത്തില്‍ വി.എസ് ആരോപിച്ചു. വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടല്‍ വേണമെന്നാണ് വി.എസ് ആവശ്യപ്പെട്ടിരിക്കുന്നത്.
അഴിമതി ആരോപണത്തെ തുടര്‍ന്ന് അറസ്റ്റിലായ മലബാര്‍ സിമന്റ്സ് മുന്‍ എം.ഡി പത്മകുറിന്റെ കാര്യം കുറിപ്പില്‍ വി.എസ് ചൂണ്ട ിക്കാട്ടുന്നുണ്ട്. പത്മകുമാറിനെതിരേ നടപടി എടുക്കാന്‍ ചീഫ് സെക്രട്ടറി മുതിര്‍ന്നില്ലെന്നും വി.എസ് ആരോപിക്കുന്നു. ഉദ്യോഗസ്ഥര്‍ കുടിപ്പക തീര്‍ക്കാന്‍ സര്‍ക്കാര്‍ ഫയലുകള്‍ ഉപ യോഗിക്കുകയാണെന്നും വി.എസ്. ഉദ്യോഗസ്ഥ പോരിനിടെ വിജിലന്‍സിന്റെ പ്രവര്‍ത്തനം സ്തംഭിച്ചിരിക്കുകയാണെന്നും വി.എസ് ആരോപിക്കുന്നു. ഉദ്യോഗസ്ഥര്‍ക്കിടയിലെ ചേരിപ്പോരു കാരണം പല വിജിലന്‍സ് കേസുകളിലും തുടര്‍ നടപടികള്‍ ഉണ്ടാകുന്നില്ലെന്നു പാറ്റൂര്‍ കേസ് മുന്‍നിര്‍ത്തി വി.എസ് വ്യക്തമാക്കി. ജേക്കബ് തോമസിനെതിരായ നടപടി കോടതികളിലെ അഴിമതി കേസുകളില്‍ തിരിച്ചടിയാകുമെന്നും അച്യുതാനന്ദന് കത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."