HOME
DETAILS

കോടതി ഉത്തരവിട്ടിട്ടും പി.എസ്.സിയുടെ താല്‍ക്കാലിക നിയമനം

  
backup
February 03 2017 | 19:02 PM

%e0%b4%95%e0%b5%8b%e0%b4%9f%e0%b4%a4%e0%b4%bf-%e0%b4%89%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b0%e0%b4%b5%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82-%e0%b4%aa

തലശ്ശേരി: സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി പി.എസ്.സി പുറപ്പെടുവിച്ചത് താല്‍ക്കാലിക നിയമന ഉത്തരവ്. അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ (എ.പി.പി) ഗ്രേഡ് -രണ്ട് തസ്തികയിലേക്കുള്ള പി.എസ്.സി വഴിയുള്ള നിയമന ഉത്തരവാണു താല്‍കാലികമായി നല്‍കിയത്. പി.എസ്.സി പ്രസിദ്ധീകരിച്ച നിയമന ലിസ്റ്റ് പ്രകാരം 76 പേര്‍ക്കാണ് ഇങ്ങനെ താല്‍കാലികമായ നിയമന ഉത്തരവ് നല്‍കിയത്. പ്രസിദ്ധീകരിച്ച പി.എസ്.സി ലിസ്റ്റ് പ്രകാരം മൂന്നുശതമാനം വികലാംഗ സംവരണം പാലിക്കണമെന്ന സുപ്രിംകോടതി ഉത്തരവ് നിലവിലിരിക്കെ എ.പി.പി തസ്തികയിലേക്ക് ഒരു വികലാംഗനെ പോലും നിയമിക്കാത്ത പശ്ചാത്തലത്തില്‍ മലപ്പുറം സ്വദേശിയായ രഞ്ജന്‍ ഹൈക്കോടതിയെ സമീപിച്ച് അനുകൂലവിധി നേടിയശേഷം ലഭിച്ച പി.എസ്.സി അഡൈ്വസ് മെമ്മോയിലാണു താല്‍കാലിക നിയമന ഉത്തരവ് ഉണ്ടായത്. 

1995 മുതലുള്ള ബാക്ക്‌ലോഗ് ഒഴിവുകള്‍ കണക്കാക്കിയാല്‍ 150ഓളം പേരെ നിയമിക്കേണ്ടതുണ്ട്. മൂന്നു ശതമാനം കണക്കാക്കിയാല്‍ തന്നെ അഞ്ചുപേരെ വികലാംഗ സംവരണത്തില്‍ നിയമിക്കേണ്ടതുമാണ്. ഇതെല്ലാം നിലനില്‍ക്കെയാണ് ഒരു വികലാംഗനെ പോലും സംവരണ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ കോടതിയെ സമീപിക്കേണ്ടിവന്നത്. സാധാരണ നിലയില്‍ പി.എസ്.സി ഉദ്യോഗാര്‍ഥികള്‍ക്ക് അഡൈ്വസ് മെമ്മോ അയക്കുമ്പോള്‍ നിയമന ചാര്‍ട്ട് തയാര്‍ ചെയ്ത് 100 എണ്ണമുള്ള റോസ്റ്ററില്‍ സ്ഥാനം നിര്‍ണയിച്ച് ടേണ്‍ അനുസരിച്ച് അഡൈ്വസ് മെമ്മോ നമ്പറിട്ടശേഷം മാത്രമേ നിയമന ശുപാര്‍ശ ചെയ്യാന്‍ പാടുള്ളൂവെന്നാണു ചട്ടം.
എന്നാല്‍ രഞ്ജനു ലഭിച്ച അഡൈ്വസ് മെമ്മോയില്‍ നമ്പര്‍ പതിച്ചിട്ടില്ല. പി.എസ്.സിയുടെ അഡൈ്വസ് മെമ്മോയുടെ നമ്പറാണു വകുപ്പുതല സീനിയോറിറ്റിക്കായി സുപ്രിംകോടതി വരെ മാനദണ്ഡമാക്കി വരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പട്ടിണിക്കിട്ടും കൊന്നൊടുക്കി ഇസ്‌റാഈല്‍; ഉപരോധം മൂലം ഒരാഴ്ചക്കിടെ ഗസ്സയില്‍ വിശന്നു മരിച്ചത് 200ലേറെ ഫലസ്തീനികള്‍

International
  •  2 months ago
No Image

മാസപ്പടി വിവാദത്തില്‍ നിര്‍ണായക നടപടി; വീണ വിജയന്റെ മൊഴിയെടുത്ത് എസ്.എഫ്.ഐ.ഒ

Kerala
  •  2 months ago
No Image

ദേശീയപാത നിര്‍മാണത്തിനെടുത്ത കുഴിയില്‍ വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

'ആരെങ്കിലും മോശമായി ശരീരത്തില്‍ തൊട്ടാല്‍ കൈ വെട്ടണം' വിജയ ദശമി ദിനത്തില്‍ പെണ്‍കുട്ടികള്‍ക്ക് വാള്‍ വിതരണം ചെയ്ത്  ബി.ജെ.പി എം.എല്‍.എ

National
  •  2 months ago
No Image

മദ്രസകള്‍ അടച്ചു പൂട്ടണമെന്ന നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധം ശക്തം; രൂക്ഷ വിമര്‍ശനവുമായി അഖിലേഷും യു.പി കോണ്‍ഗ്രസും

National
  •  2 months ago
No Image

മാധ്യമങ്ങളും പൊലിസും വേട്ടയാടുന്നു; ഡി.ജി.പിക്ക് പരാതി നല്‍കി സിദ്ദിഖ്

Kerala
  •  2 months ago
No Image

മഴ ഇന്നും തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ബാബാ സിദ്ധീഖി വധം: പ്രതികള്‍ ബിഷ്‌ണോയി സംഘാംഗങ്ങളെന്ന് സൂചന

National
  •  2 months ago
No Image

ഇന്ത്യയിലെ ജാതി സെന്‍സസ് നടത്തുന്ന മൂന്നാമത്തെ സംസ്ഥാനമാകാന്‍ തെലങ്കാന

Kerala
  •  2 months ago
No Image

ചെര്‍പ്പുളശ്ശേരി സഹകരണ ബാങ്ക് തട്ടിപ്പ്:   സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ പേരില്‍ വായ്പ എടുത്തത് വ്യാജ രേഖകള്‍ ഉപയോഗിച്ച്

Kerala
  •  2 months ago