HOME
DETAILS
MAL
യൂത്ത് കോണ്‍. ക്ലിഫ് ഹൗസ് മാര്‍ച്ചിന് നേരെ ജലപീരങ്കി പ്രയോഗിച്ചു
backup
February 03 2017 | 19:02 PM
തിരുവനന്തപുരം: ലോ അക്കാദമി പ്രശ്നത്തിന് പരിഹാരം തേടി യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തിയ ക്ലിഫ് ഹൗസ് മാര്‍ച്ചിനു നേരെ പൊലിസ് ജലപീരങ്കി പ്രയോഗിച്ചു. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് മാര്‍ച്ച് നടത്തിയത്. ദേവസ്വം ബോര്‍ഡ് ജംങ്ഷനില്‍ വച്ച് പൊലിസ് മാര്‍ച്ച് തടഞ്ഞു.
തുടര്‍ന്ന് ബാരിക്കേഡ് മറികടക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെ ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് ഉദ്ഘാടനം ചെയതു. പ്രവര്‍ത്തകരെ പിന്നീട് പൊലിസ് അറസ്റ്റ് ചെയ്തു നീക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."