HOME
DETAILS
MAL
കൊല്ലപ്പെട്ട ബി.ജെ.പി പ്രവര്‍ത്തകന്റെ വീട്ടില്‍ സര്‍വകക്ഷി സംഘമെത്തി
backup
February 03 2017 | 19:02 PM
തലശ്ശേരി: അണ്ടലൂരില്‍ കൊല്ലപ്പെട്ട ബി.ജെ.പി പ്രവര്ത്തകന് എഴുത്താന്‍ സന്തോഷ്കുമാറിന്റെ വീട് കലക്ടര്‍ മീര്‍ മുഹമ്മദലിയുടെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘം സന്ദര്‍ശിച്ചു. ഇന്നലെ വൈകുന്നേരമാണു സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജനും ബി.ജെ.പി ജില്ലാ പ്രസിഡന്റ് പി സത്യപ്രകാശനും ഉള്‍പ്പെട്ട സംഘം വീട് സന്ദര്‍ശിച്ചത്. ജില്ലയിലെ രാഷ്ട്രീയ കൊലപാതക ചരിത്രത്തില്‍ ആദ്യമായാണു പരസ്പര വൈരികളായ പാര്‍ട്ടികളുടെ ജില്ലാ നേതാക്കള്‍ ഉള്‍പ്പെട്ട സംഘം രാഷ്ട്രീയ ആക്രമണത്തില്‍ കൊല്ലപ്പെട്ടയാളുടെ വീട്ടിലെത്തുന്നത്. സി.പി.എം നേതാവ് എം.വി ജയരാജന്, ബി.ജെ.പി നേതാവ് കെ രഞ്ജിത്ത്, ആര്.എസ്.എസ് നേതാവ് കെ പ്രമോദ്, ഡി.സി.സി പ്രസിഡന്റ് സതീശന് പാച്ചേനി, കെ സുരേന്ദ്രന്, മുസ്ലിംലീഗ് നേതാവ് എം.പി താഹിര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."