കുപ്രസിദ്ധ മോഷ്ടാവ് ഗൊറില്ല രാജേന്ദ്രന്‍ പിടിയില്‍
വടക്കാഞ്ചേരി(തൃശൂര്‍): കുപ്രസിദ്ധ മോഷ്ടാവും കൊലപാതക കേസിലെ പ്രതിയുമായ തമിഴ്‌നാട് സ്വദേശി ഗൊറില്ല രാജേന്ദ്രന്‍ എന്ന രാജേന്ദ്രന്‍(36) മോഷണശ്രമത്തിനിടെ പിടിയിലായി. മന്ത്രി എ.സി. മൊയ്തീന്റെ വീട്ടിലെ മോഷണശ്രമം അന്വേഷിക്കുന്നതിന് രൂപീകരിച്ച പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. കോഴിക്കോട്, തൃശൂര്‍ എന്നിവിടങ്ങളില്‍ താമസിച്ചാണ് ഇയാള്‍ മോഷണം നടത്തിയിരുന്നത്. ചാലക്കുടി ഗവ. ഐ.ടി.ഐ കുത്തിപ്പൊളിച്ച് യന്ത്രസാമഗ്രികളും, ഒല്ലൂരിലെ സ്വര്‍ണപ്പണിശാല കുത്തിപ്പൊളിച്ച് സ്വര്‍ണാഭരണങ്ങളും മോഷ്ടിച്ചതിനും തമിഴ്‌നാട്ടില്‍ നടന്ന കൊലപാതകത്തിലും അടക്കം നിരവധി കേസുകളില്‍ പ്രതിയായ ഇയാള്‍ രണ്ടുവര്‍ഷം മുന്‍പാണ് ജാമ്യത്തിലിറങ്ങി ഒളിവില്‍പോയത്.
2012ല്‍ ചാലക്കുടിയിലെ കല്ലയ്ന്‍ ജ്വല്ലറി കുത്തിപ്പൊളിച്ച് ആറുകിലോഗ്രാം വെള്ളിയും സ്വര്‍ണാഭരണങ്ങളും മോഷ്ടിച്ചത് താനാണെന്ന് ചോദ്യംചെയ്യലില്‍ പ്രതി സമ്മതിച്ചു. മന്ത്രി എ.സി. മൊയ്തീന്റെ വീട്ടില്‍ നടത്തിയതുപോലെ ഫ്യൂസ് ഊരിവച്ച് മുന്‍വാതില്‍പൊളിച്ച് മോഷണം നടത്തുന്ന ഫ്യൂസ് കണ്ണന്‍ എന്ന കണ്ണന്റെ സഹോദരനാണ് ഇയാള്‍. കണ്ണന്‍ നിലവില്‍ മറ്റൊരു കേസില്‍പെട്ട് ജയിലിലാണ്. രാജേന്ദ്രന്‍ മറ്റു കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരികയാണ്. കുന്നംകുളം ഡിവൈ.എസ്.പി വിശ്വംഭരന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘാംഗങ്ങളാണ് പ്രതിയെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."