3,700 കോടിയുടെ ഓണ്‍ലൈന്‍ തട്ടിപ്പ്; യു.പിയില്‍ മൂന്നുപേര്‍ കസ്റ്റഡിയില്‍
നോയിഡ: ഡിജിറ്റല്‍ മാര്‍ക്കറ്റിങ് വഴി പണം ഇരട്ടിപ്പിച്ചുനല്‍കാമെന്ന വാഗ്ദാനവുമായി ആറുലക്ഷം പേരെ കബളിപ്പിച്ച് 3,700 കോടി രൂപടുടെ വന്‍ തട്ടിപ്പ്. സംഭവത്തില്‍ മൂന്നുപേര്‍ യു.പി പൊലിസിന്റെ പിടിയിലായി.
26കാരനായ ബി.ടെക് ബിരുദധാരിയും കമ്പനിയുടമയുമായ അനുഭവ് മിത്തല്‍, സഹപ്രവര്‍ത്തകരായ എം.ബി.എ ബിരുദധാരി ശ്രീധര്‍ പ്രസാദ്, മഹേഷ് ദയാല്‍ എന്നിവരെയാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്. ഓണ്‍ലൈന്‍ വ്യാപാര സൈറ്റിലൂടെയാണ് സംഘം ആളുകളെ തട്ടിപ്പിനിരയാക്കിയത്. ഉത്തര്‍പ്രദേശിലെ പ്രത്യേക പൊലിസ് സംഘമാണു തട്ടിപ്പ് സംഘത്തെ പിടികൂടിയത്. ഇവരുടെ 12ഓളം ബാങ്ക് അക്കൗണ്ടുകള്‍ പൊലിസ് മുദ്രവച്ചിട്ടുണ്ട്. ഇതില്‍നിന്ന് 520 കോടി രൂപ കണ്ടെടുത്തതായി പൊലിസ് പറഞ്ഞു.
വെബ്സൈറ്റ് കൂടുതല്‍ ആളുകളിലേക്കെത്തിച്ച് കച്ചവടം കൂട്ടാന്‍ സഹായിക്കുമെന്ന് പറഞ്ഞാണ് ഇവര്‍ ഉപഭോക്താക്കളില്‍നിന്ന് പണം വാങ്ങിയത്. ഇതിനെതിരേ വ്യാപകമായി പരാതികള്‍ വന്നതിനെ തുടര്‍ന്നാണ് പൊലിസ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്.
അബ്ലേസ് ഇന്‍ഫോ സൊല്യൂഷന്‍സ് എന്ന പേരില്‍ ഇവര്‍ നടത്തുന്ന കമ്പനി വ്യാജ യു.ആര്.എല്‍ ഉപയോഗിച്ചാണ് കമ്പനി പ്രവര്‍ത്തിച്ചതെന്ന് എ.എസ്.പി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."