HOME
DETAILS

ട്രംപിനെതിരേ യു.എന്നും കോടതിയും

  
backup
February 04 2017 | 00:02 AM

%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%82%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%af%e0%b5%81-%e0%b4%8e%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%82-%e0%b4%95

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കുടിയേറ്റ - അഭയാര്‍ഥി വിലക്കിനെതിരേ യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസും യു.എസ് ഫെഡറല്‍ കോടതിയും രംഗത്തുവന്നത് ആശാവഹമാണ്. അഭയാര്‍ഥികളെയും ഏഴു മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ളവരെയും അമേരിക്കയില്‍ പ്രവേശിക്കുന്നതിന് കഴിഞ്ഞ മാസമാണ് ട്രംപ് വിലക്കേര്‍പ്പെടുത്തിയത്. ഇതിനെതിരേ അമേരിക്കയിലെ മനുഷ്യാവകാശ പ്രവര്‍ത്തകരായ രണ്ടു പേര്‍ നല്‍കിയ ഹരജിയെ തുടര്‍ന്ന് അമേരിക്കയിലെ വിമാനത്താവളങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കുള്ള വിലക്കിന് ഫെഡറല്‍ കോടതി താല്‍കാലിക സ്റ്റേ അനുവദിച്ചിരുന്നു. ഫെഡറല്‍ കോടതിയുടെ ഇടപെടല്‍ ട്രംപിന്റെ ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരേ അമേരിക്കന്‍ ജനത ഉണരുന്നു എന്നതിന്റെ നാന്ദിയായിരുന്നുവെന്നാണ് ഇപ്പോള്‍ അവിടെ നടക്കുന്ന സംഭവങ്ങളില്‍ നിന്നു മനസ്സിലാകുന്നത്. വിസയും ഗ്രീന്‍കാര്‍ഡും ഉള്ളവരെ പോലും അമേരിക്കയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ട്രംപ് തടഞ്ഞുവച്ചത് തികച്ചും അനീതിയായിരുന്നു. സുരക്ഷാകാരണം പറഞ്ഞു കഴിഞ്ഞദിവസം ഇറാനില്‍ നിന്നുള്ള അഞ്ചു വയസ്സുകാരനെ പോലും അമേരിക്കന്‍ സുരക്ഷാവിഭാഗം കൈവിലങ്ങ് അണിയിച്ച് ലോകത്തെ ഞെട്ടിച്ചു. അഭയാര്‍ഥികള്‍ അമേരിക്കയില്‍ പ്രവേശിക്കുന്നതിന് നാലുമാസത്തെ വിലക്കും സിറിയ അടക്കമുള്ള ഏഴു മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് മൂന്നുമാസത്തെ വിലക്കുമായിരുന്നു ട്രംപ് പുറപ്പെടുവിച്ചിരുന്നത്. ഈ വിലക്ക് നീക്കണമെന്നാണിപ്പോള്‍ ട്രംപിനോട് യു.എസ് ഫെഡറല്‍ കോടതി കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍, ട്രംപുമായി ബന്ധപ്പെട്ട ഔദ്യോഗിക വിഭാഗം ഉത്തരവ് സംബന്ധിച്ച് പ്രതികരണങ്ങളൊന്നും നല്‍കാത്ത സ്ഥിതിക്ക് കോടതിവിധി നടപ്പാകുമോ എന്ന സംശയം ഉയരുന്നുണ്ട്. അഭയാര്‍ഥികള്‍ക്ക് പ്രവേശനം നിഷേധിച്ച പ്രസിഡന്റിന്റെ നടപടി നിയമപരമായി സാധുതയില്ലാത്തതാണെന്നാണ് വിലക്ക് നീക്കിക്കൊണ്ട് കോടതി വിലയിരുത്തിയത്. കുടിയേറ്റ വിസയുള്ളവര്‍ക്കുപോലും വിലക്കേര്‍പ്പെടുത്തിയത് ഒരു വിഭാഗത്തെ ലക്ഷ്യമിട്ടുള്ളതാണോ എന്നു വരെ കോടതിക്ക് ചോദിക്കേണ്ടി വന്നത് ട്രംപിന്റെ നയവൈകല്യങ്ങള്‍ക്കെതിരേയുള്ള കോടതിയുടെ വിമര്‍ശനമായിരുന്നു. ഇതിന് അടിവരയിടുന്നതാണ് യു.എന്‍ സെക്രട്ടറി ജനറലിന്റെ വിമര്‍ശനവും. മതവും വംശവും ദേശവും അടിസ്ഥാനമാക്കി അതിര്‍ത്തിനയങ്ങള്‍ രൂപീകരിക്കുന്നത് അന്താരാഷ്ട്ര സാമൂഹിക മൂല്യങ്ങള്‍ക്കും അടിസ്ഥാന തത്വങ്ങള്‍ക്കും എതിരാണെന്ന് കഴിഞ്ഞ ദിവസം യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് ട്രംപിന്റെ പേരെടുത്ത് പറയാതെ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. വിമാനത്താവളങ്ങളില്‍ അഭയാര്‍ഥികളെ തടഞ്ഞുവച്ചതിനെതിരേ അമേരിക്കന്‍ ഫെഡറല്‍ കോടതി പുറപ്പെടുവിച്ച താല്‍കാലിക സ്റ്റേ ട്രംപിന്റെ ഭ്രാന്തന്‍ നയങ്ങള്‍ക്കെതിരായ വ്യാപക സംവാദങ്ങള്‍ക്കും നിയമ നടപടികള്‍ക്കും തിരികൊളുത്തിയിട്ടുണ്ട്. അതിന്റെ തുടര്‍ചലനങ്ങളാണിപ്പോഴത്തെ കോടതിവിധിയും യു.എന്‍ സെക്രട്ടറി ജനറലിന്റെ പ്രതികരണവും.

ഭീകരസംഘടനകളുടെ നുഴഞ്ഞുകയറ്റം തടയാനെന്ന പേരില്‍ മതത്തിന്റെയും വംശത്തിന്റെയും ദേശത്തിന്റെയും പേര് പറഞ്ഞുള്ള വിവേചനം ലോകം പുലര്‍ത്തിപ്പോരുന്ന ധാര്‍മിക മൂല്യങ്ങള്‍ക്കെതിരേയുള്ള കൈയേറ്റമാണ്. ഇത്തരം വികലമായ നടപടികള്‍കൊണ്ട് ഭീകരസംഘടനകളെ അമര്‍ച്ച ചെയ്യാനും ആവുകയില്ല. അത്യാധുനിക സൗകര്യങ്ങളുള്ള ആഗോള ഭീകരസംഘടനകള്‍ക്ക് ട്രംപിന്റെ വിലക്ക് എളുപ്പത്തില്‍ മറികടക്കാനാകും. ഒരു പരിഷ്‌കൃത സമൂഹത്തിനൊരിക്കലും ഇത്തരം ഭ്രാന്തന്‍ ചെയ്തികളെ നിസ്സംഗതയോടെ കണ്ടിരിക്കാന്‍ പറ്റുകയില്ല. ഫെഡറല്‍ കോടതി ജനുവരിയില്‍ പുറപ്പെടുവിച്ച സ്റ്റേയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് അമേരിക്കന്‍ പൊതുസമൂഹം ട്രംപിന്റെ നയങ്ങള്‍ക്കെതിരേ നിയമയുദ്ധങ്ങള്‍ക്കും നിയമധാര്‍മിക സംവാദങ്ങള്‍ക്കും കളമൊരുക്കുന്നത് ജനാധിപത്യവും അവിടെ പുനഃസ്ഥാപിക്കുമെന്ന പ്രതീക്ഷയാണ് നല്‍കുന്നത്. മുസ്‌ലിംകള്‍ അമേരിക്കയില്‍ പ്രവേശിക്കുന്നതിനുള്ള വിലക്ക് നീക്കണമെന്ന് കഴിഞ്ഞ ദിവസം കോടതി പറഞ്ഞത് അമേരിക്കയിലെ ജനാധിപത്യ മതേതര വിശ്വാസികള്‍ക്ക് അവരുടെ സമരം മുന്നോട്ടുകൊണ്ടുപോകാനുള്ള ഊര്‍ജം നല്‍കും. യു.എസ് ജില്ലാ ജഡ്ജി ആന്ദ്രെ ബിറോട്ട ജൂനിയറാണ് ട്രംപിന്റെ വിലക്ക് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് വിധി പറഞ്ഞിരിക്കുന്നത്. വിലക്ക് ഏര്‍പ്പെടുത്തിയ ഏഴു രാജ്യങ്ങളില്‍ നിന്നു വരുന്നവര്‍ക്ക് കൃത്യമായ രേഖകളുണ്ടെങ്കില്‍ ചോദ്യം ചെയ്യാനോ തടഞ്ഞുവക്കാനോ പാടുള്ളതല്ലെന്നും കഴിഞ്ഞ ദിവസം കോടതി ഉത്തരവിട്ടിരിക്കുകയാണ്. ഈയൊരു പശ്ചാത്തലത്തില്‍ തന്റെ നയങ്ങള്‍ തിരുത്തി ട്രംപ്, ലോകത്തെ അശാന്തിയുടെ അഗ്നി പര്‍വതമാക്കുന്നതില്‍ നിന്നു പിന്തിരിയുമെന്ന് ആശിക്കാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  4 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  5 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  5 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  5 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  6 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  6 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  6 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  6 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  7 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  7 hours ago