HOME
DETAILS

ഇന്ന് ലോക കാന്‍സര്‍ ദിനം: തെങ്ങിലക്കടവിലെ മലബാര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മെഡിക്കല്‍ കോളജ് ഏറ്റെടുത്തിട്ടും ശാപമോക്ഷമായില്ല

  
backup
February 04 2017 | 03:02 AM

world-cancer-day-thengilakadvu-cancer-institute-story

മാവൂര്‍: തെങ്ങിലക്കടവിലെ മലബാര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മെഡിക്കല്‍കോളജ് ഏറ്റെടുത്തിട്ടും ശാപമോക്ഷമായില്ല. ഇതിന്റെ ഭാഗമായി ഒരു ഡോക്ടറെയും നാല് പാരാമെഡിക്കല്‍ സ്റ്റാഫിനെയും ഇവിടേക്ക് നിയമിക്കാന്‍ മാസങ്ങള്‍ക്കു മുമ്പ് ധാരണയായിരുന്നുവെങ്കിലും പദ്ധതി എവിടെയുമെത്തിയില്ല.
ആറ് വര്‍ഷമായി കാടുമൂടിക്കിടക്കുന്ന ആശുപത്രി സമുച്ചയത്തിന് ഏറ്റെടുക്കല്‍ പുതുജീവന്‍ നല്‍കുമെന്ന് പ്രതീക്ഷിച്ചിരുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍നിന്ന് ഡോക്ടറെയും സ്റ്റാഫിനെയും കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കും ചെറൂപ്പ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കും എത്തിക്കുന്നതിന് വാഹനം വാങ്ങാന്‍ ആസ്തി വികസന ഫണ്ടണ്ടില്‍നിന്ന് പി.ടി.എ റഹീം എം.എല്‍.എ 16 ലക്ഷം രൂപ അനുവദിച്ചതായിപ്രഖ്യാപിച്ചിരുന്നു. ഇതേ തുടര്‍ന്ന് 50ഓളം എയ്ഞ്ചല്‍ വളണ്ടിയര്‍മാര്‍ മൂന്ന് ദിവസങ്ങളിലായി ആശുപത്രി പരിസരം കാടുവെട്ടി തെളിയിച്ചു.


ഇവിടെ ഒരുഡോക്ടറുടേയും നാല് നഴ്‌സുമാരുടെയും തസ്തിക സൃഷ്ടിക്കുന്ന കാര്യം പരിഗണനയിലാണെന്നും പ്രസ്തുത പദ്ധതിക്കു നബാര്‍ഡ് ഗ്രാന്റ് ലഭ്യമാക്കുന്നതിന് നടപടികള്‍ സ്വീകരിച്ചുവരുന്നതായും പി.ടി.എ റഹീം എം.എല്‍.എ യുടെ ചോദ്യത്തിന് മറുപടിയായി മാസങ്ങള്‍ക്കു മുമ്പ് ആരോഗ്യ മന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയിരുന്നതാണ്. എന്നാല്‍ ഇതൊന്നും ഫലപ്രാപ്തിയിലെത്തിക്കാനായില്ല.


ഡോ. ഹഫ്‌സാ ഖാദര്‍ക്കുട്ടി തെങ്ങിലക്കടവില്‍ 6.34 ഏക്കര്‍ സ്ഥലത്ത് കോടികള്‍ മുടക്കി കാന്‍സര്‍ ചികില്‍സക്കാവശ്യമായ ഏല്ലാ ഭൗതികസാഹചര്യങ്ങളോടും കൂടിയ മൂന്നുനില കെട്ടിടം പണിത് സര്‍ക്കാരിന്ന് കൈമാറിയിട്ട് ആറ് വര്‍ഷം പിന്നിട്ടിരിക്കയാണ്.
2010 ഡിസംബര്‍ ഒന്നിന് ആശുപത്രി പരിസരത്ത് നടന്ന പ്രൗഢമായ ചടങ്ങില്‍ സ്ഥാപനത്തിന്റെ രേഖകളും ആധാരവും സര്‍ക്കാറിനു കൈമാറിയെങ്കിലും പിന്നീട് നടന്ന തുടര്‍പ്രവര്‍ത്തനങ്ങള്‍ ഫലം കണ്ടണ്ടില്ല. തലശ്ശേരിയിലെ മലബാര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടും കോഴിക്കോട് മെഡിക്കല്‍കോളജുമായി സഹകരിച്ച് അത്യാധുനിക ചികിത്സാ ഉപകരണങ്ങള്‍ സ്ഥാപിച്ച് കാന്‍സറിന് മികച്ചചികില്‍സ നല്‍കുമെന്നായിരുന്നു ഏറ്റെടുത്തപ്പോള്‍ സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയിരുന്നത്.
കണ്ണിപറമ്പ് മലബാര്‍ കാന്‍സര്‍ സെന്റര്‍ കോഴിക്കോട് മെഡിക്കല്‍ കോളജിനു കീഴിലാക്കാന്‍ യു.ഡി.എഫ് ഭരണകാലത്ത് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെയും ആരോഗ്യ മന്ത്രിയുടേയും സാന്നിധ്യത്തില്‍ രണ്ട് വര്‍ഷം മുമ്പ് ചേര്‍ന്ന ആരോഗ്യ വകുപ്പ് അധികൃതരുടെ യോഗത്തില്‍ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും നടപ്പിലായില്ല.
മലബാറിലെ കാന്‍സര്‍ രോഗികള്‍ ആവശ്യമായ ചികില്‍സ കിട്ടാതെ വലയുമ്പോള്‍ എല്ലാ സൗകര്യങ്ങളോടും കൂടിയ ഇന്‍സ്റ്റിറ്റ്യൂട്ടിന് സൗജന്യമായി കിട്ടിയ കെട്ടിടം കാടുകയറി നശിക്കുന്നതും കഴിഞ്ഞ ഏപ്രില്‍ 27നു സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തിരുന്നു.


ഇതേതുടര്‍ന്ന് സ്ഥലം എം.എല്‍.എ അഡ്വ. പി.ടി.എ റഹീം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ വിഷയം പെടുത്തുകയായിരുന്നു. നാലര കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനവും 60 ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ വാങ്ങലുമാണ് അന്നത്തെ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. സി. രവീന്ദ്രന്‍ തയ്യാറാക്കിയ കരട് രൂപരേഖയില്‍ നിര്‍ദ്ദേശിച്ചിരുന്നത്.
കാന്‍സറിന് മികച്ച ചികില്‍സ നല്‍കുന്നതോടൊപ്പം കാന്‍സര്‍ രോഗ നിര്‍ണയം, ബോധവല്‍ക്കരണം എന്നിവ നടത്തുകയും മെഡിക്കല്‍ കോളജ്, ആര്‍.സി.സി ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളില്‍ ചികില്‍സ തേടുന്നവര്‍ക്ക് തുടര്‍ ചികില്‍സാ കേന്ദ്രമായിപ്രവര്‍ത്തിപ്പിക്കാനും കഴിയുമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. പദ്ധതിയെക്കുറിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിനെ ചുമതലപ്പെടുത്തിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്റര്‍നാഷനല്‍ എയര്‍ഷോ 2024; ഇന്ത്യന്‍ എയര്‍ഫോഴ്‌സ് വിമാനങ്ങളെത്തി

bahrain
  •  a month ago
No Image

ഫ്രിഡ്ജില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

Kerala
  •  a month ago
No Image

അശ്വനി കുമാര്‍ വധക്കേസ്: മൂന്നാം പ്രതിക്ക് ജീവപര്യന്തം

Kerala
  •  a month ago
No Image

രഹസ്യങ്ങള്‍ ചോര്‍ന്നത് നെതന്യാഹുവിന്റെ ഓഫിസില്‍ നിന്ന് തന്നെ; ചോര്‍ത്തിയത് പ്രധാനമന്ത്രിയുടെ വിശ്വസ്തന്‍

International
  •  a month ago
No Image

സഞ്ചാരികളേ ഇതിലേ വരൂ..!  ഇന്ത്യക്കാര്‍ക്കുള്ള വിസാരഹിത പ്രവേശനം നീട്ടി തായ്‌ലന്‍ഡ്

Kerala
  •  a month ago
No Image

കനത്ത നഷ്ടത്തിലേക്ക് കൂപ്പു കുത്തി ഇന്ത്യന്‍ ഓഹരി വിപണി; തകര്‍ച്ചയുടെ പ്രധാന കാരണങ്ങളറിയാം

Economy
  •  a month ago
No Image

പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഈ മാസം 20ന് 

Kerala
  •  a month ago
No Image

പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റി; ഈ മാസം 20ന് വോട്ടെടുപ്പ് 

Kerala
  •  a month ago
No Image

ഇറാനില്‍ വീണ്ടും ഭൂചലനം, ആണവ പരീക്ഷണം നടന്നെന്ന് അഭ്യൂഹം

International
  •  a month ago
No Image

ഇരട്ട ചക്രവാതച്ചുഴി:  ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത- ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago