പൂനെയില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ ജീവനൊടുക്കിയ നിലയില്‍
പൂനെ: ടാറ്റാ കണ്‍സല്‍ട്ടന്‍സി സര്‍വിസ് ജീവനക്കാരനായ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ ജീവനൊടുക്കിയ നിലയില്‍.
ഹിന്‍ജെവാഡിയിലെ രാജീവ് ഗാന്ധി ഇന്‍ഫോടെക് പാര്‍ക്കിലെ ടിസിഎസ് ഓഫിസില്‍ ഉദ്യോഗസ്ഥനായ അഭിഷേക് കുമാര്‍ (23) ആണ് മരിച്ചത്. കാണ്‍പുര്‍ സ്വദേശിയായ അഭിഷേകിന്റെ മൃതദേഹം പൂനയിലെ അപ്പാര്‍ട്ട്മെന്റില്‍ ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു.
സഹപ്രവര്‍ത്തകരോടൊപ്പം വ്യാഴാഴ്ച്ച ഉച്ചവരെ സംസാരിച്ചിരുന്ന അഭിഷേക് ഉറങ്ങാന്‍ പോകുകയാണെന്നു പറഞ്ഞാണ് അപ്പാര്‍ട്ട്മെന്റിലേക്കു പോയതെന്നു പൊലിസ് പറയുന്നു. പിന്നീട് അടച്ചിട്ട മുറില് ഫാനില്‍ തൂങ്ങിയ നിലയില്‍ സഹപ്രവര്‍ത്തകരിലൊരാള്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു കൈമാറും.
ദിവസങ്ങള്‍ക്കു മുന്‍പ് മലയാളി യുവതി രസീല ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടത് അഭിഷേകിന്റെ ഓഫീസ് സ്ഥിതി ചെയ്യുന്ന രാജീവ് ഗാന്ധി ഇന്‍ഫോടെക് പാര്‍ക്കിലാണ്. ഇന്‍ഫോസിസ് ജീവനക്കാരിയായിരുന്നു രസീല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."