HOME
DETAILS
MAL
ട്രംപിന്റെ യാത്രാ നിരോധന ഉത്തരവിന് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി യു.എസ് ജഡ്ജി
backup
February 04 2017 | 04:02 AM
വാഷിങ്ടണ്‍: മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവ് സിയാറ്റില്‍ കോടതി താല്‍ക്കാലികമായി തടഞ്ഞു. ഉത്തരവിനെ ചോദ്യം ചെയ്യാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്ന സര്‍ക്കാര്‍ അഭിഭാഷകന്റെ വാദം ഫെഡറല്‍ ജഡ്ജ് ജെയിംസ് എല്‍. റോബര്‍ട്ട് തള്ളി.
ഇറാഖ്, സിറിയ, ഇറാന്, ലിബിയ, സൊമാലിയ, സുഡാന്, യമന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്കാണ് 90 ദിവസത്തെ പ്രവേശന വിലക്കേര്‍പ്പെടുത്തിയത്.
ട്രംപിന്റെ ഉത്തരവ് നേരത്തെ തന്നെ അമേരിക്കയിലെ പല കോടതികളും സ്റ്റേ ചെയ്തിരുന്നു. എന്നാല്‍, ആദ്യമായാണ് രാജ്യവ്യാപകമായി ഉത്തരവ് തടയുന്നത് ആദ്യമായാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."