HOME
DETAILS
MAL
നഗരസഭയിലെ മുന്‍ ഓവര്‍സിയറുടെ വീട്ടില്‍ വിജിലന്‍സ് പരിശോധന
backup
February 04 2017 | 04:02 AM
വടകര: നഗരസഭയിലെ എന്‍ജിനീയറിങ് വിഭാഗം മുന്‍ ഓവര്‍സിയറായ അബ്ദുല്‍ ഫാറൂഖിന്റെ വീട്ടില്‍ വിജിലന്‍സ് പരിശോധന. അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയിലാണ് വിജിലന്‍സ് പരിശോധന നടത്തുന്നത്. നഗരസഭയില്‍ നിന്നു വടകര ബ്ലോക്കിലേക്ക് ഇദ്ദേഹത്തെ സ്ഥലം മാറ്റിയിരുന്നു.
എന്നാല്‍ ബ്ലോക്കില്‍ ജോലിയില്‍ പ്രവേശിച്ചിട്ടില്ല. നാദാപുരം റോഡിലെ ഇദ്ദേഹത്തിന്റെ വസതിയില്‍ രാവിലെ തുടങ്ങിയ പരിശോധന രാത്രി വൈകിയും തുടരുകയാണ്. പരിശേധനയില്‍ കണക്കില്‍പെടാത്ത മൂന്നുലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും പിടിച്ചെടുത്തതായി വിജിലന്‍സ് അറിയിച്ചു. വിജിലന്‍സ് ഡിവൈ.എസ്.പി ജോസി ചെറിയാന്റെ നേതൃത്വത്തിലാണ് പരിശോധന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."