ശമ്പളം മുടങ്ങുമ്പോള്‍ സമരം ചെയ്യാനൊരുങ്ങുന്നവര്‍ ആത്മപരിശോധന നടത്തണം: മന്ത്രി എ.കെ ശശീന്ദ്രന്
കോഴിക്കോട്: ശമ്പളം മുടങ്ങിയതിന്റെ പേരില്‍ സമരം ചെയ്യുന്ന ഐ.എന്‍.ടി.യു.സി ഉള്‍പ്പെടെയുള്ള സംഘടനകളെ വിമര്‍ശിച്ച് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്. കഴിഞ്ഞ കാലങ്ങളില്‍ മാസങ്ങളോളം ശമ്പളം കിട്ടാതെ വന്നിട്ടുണ്ട്.
രണ്ടു ദിവസം മാത്രം ശമ്പളം മുടങ്ങുമ്പോള്‍ സമരം ചെയ്യുന്നവര്‍ ആത്മപരിശോധന നടത്തണമെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മന്ത്രി.
ശമ്പളം ഈ മാസം ഏഴിന് എത്തി തുടങ്ങുമെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ ഏഴിന് ശമ്പളം എത്തിയില്ലെങ്കില്‍ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന നിലപാടാണ് സി.ഐ.ടി.യു ഉള്‍പ്പെടെയുള്ള സംഘടനകള്‍ സ്വീകരിച്ചത്. എന്നാല്‍ സമരം പ്രഖ്യാപിച്ച കഴിഞ്ഞത് കൊണ്ട് പിന്മാറാന് പറ്റില്ലെന്ന നിലപാടാണ് ഐ.എന്‍.ടി.യു.സിയുടേത്. സമരത്തില്‍ പങ്കെടുക്കാത്തവരെ ആക്രമിക്കാന്‍ പോലും ചിലര്‍ തയ്യാറാവുന്നു. ഇത്തരത്തില്‍ നടത്തുന്ന സമരങ്ങള്‍ കെ.എസ്.ആര്.ടി.സിയെ തകര്‍ക്കാനാണോ രക്ഷിക്കാനാണോ എന്ന് ഇവര്‍ വ്യക്തമാക്കണം. പെന്ഷന് വിതരണം ആരംഭിച്ചു കഴിഞ്ഞു. സംഘടനകള്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."