എലന്തുകടവ് പാലം ഉദ്ഘാടനവും പള്ളിപ്പടി പാലം തറക്കല്ലിടലും ഇന്ന്
തിരുവമ്പാടി: തിരുവമ്പാടി-കോടഞ്ചേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പുല്ലൂരാംപാറ എലന്തുകടവ് പാലം ശനിയാഴ്ച തുറക്കും.രാവിലെ 11ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന് ഉദ്ഘാടനം ചെയ്യും.
പള്ളിപ്പടി പാലത്തിന്റെ ശിലാസ്ഥാപനവും ഇതോടൊപ്പം നടക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. നിര്‍ദിഷ്ട മലയോര ഹൈവേയില്‍ ഉള്‍പ്പെടുന്നതാണ് എലന്തുകടവ് പാലം.7.2 കോടിയാണ് നിര്‍മാണച്ചെലവ്.തിരുവമ്പാടിയില്‍ നിന്ന് പുതിയപാലം വഴി അടിവാരത്തേക്ക് കെ.എസ്.ആര്.ടി.സി സര്‍വിസും ശനിയാഴ്ച തുടങ്ങും.
പുല്ലൂരാംപാറ പള്ളിപ്പടി പാലത്തിന് അഞ്ച് കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ചരിത്രമായ പള്ളിപ്പടി ഇരുമ്പുപാലത്തെ കുറിച്ച് സുപ്രഭാതം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇവിടെയുള്ള പഴയ ഇരുമ്പുപാലം കഴിഞ്ഞ മാസം പൊളിച്ചുമാറ്റിയിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് പി.ടി അഗസ്റ്റിന്, സ്വാഗതസംഘം ഭാരവാഹികളായ കെ.കെ ദിവാകരന്, കെ.ഡി ആന്റണി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."